• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒന്നു സൂക്ഷിച്ചോ! കേരളം വെന്തുരുകുന്നു; തലസ്ഥാനത്ത് ചൂട് 54 ഡിഗ്രി സെൽഷ്യസ്; താപസൂചിക പ്രസിദ്ധീകരിച്ചു

ഒന്നു സൂക്ഷിച്ചോ! കേരളം വെന്തുരുകുന്നു; തലസ്ഥാനത്ത് ചൂട് 54 ഡിഗ്രി സെൽഷ്യസ്; താപസൂചിക പ്രസിദ്ധീകരിച്ചു

 ഇതുപ്രകാരം കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്

  • Share this:

    സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ താപസൂചിക പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). ഇതുപ്രകാരം കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ ചില മേഖലകളിലും കോട്ടയത്തും ചിലയിടങ്ങളില്‍ 54 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെടുന്നു.

    Also Read – എല്ലാ ദിവസവും മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

    തിരുവനന്തപുരം ജില്ലയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയോട് ചേർന്നുള്ള മലയോരമേഖലകളിലിൽ ചൂട് 54 ഡിഗ്രി സെൽഷ്യസിലേക്ക് ഉ‍യർന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിൽ 50നും -54നും ഡിഗ്രി സെൽഷ്യസിന് ഇടയിലേക്കാണ് ചൂട് ഉയർന്നിരിക്കുന്നത്.

    Also Read- ചായയും കാപ്പിയും ഒഴിവാക്കണം; വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

    കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും സമാന നിലയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40 നും 45നും ഇടയിലാണ്. ആലപ്പുഴയിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്.

    Also Read – ചൂടിൽ നിന്ന് മോചനം നേടാം, ശരീര ഭാരം കുറയ്‌ക്കാം; വേനൽക്കാലത്ത് ഈ പച്ചക്കറികളും പഴങ്ങളും കഴിക്കാം

    അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു.

    കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപസൂചിക ഭൂപടം തയാറാക്കാറുണ്ട്.

    Published by:Arun krishna
    First published: