ഈ സാഹചര്യത്തിലാണ് ആളുകൾക്ക് എളുപ്പത്തിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു കൊണ്ട് ഐ ഐ എം, എൻ ഐ ടി എന്നീ സ്ഥാപനങ്ങളിലെ പൂർവ്വവിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നത്. 'ലൊക്കാലിറ്റി.ഐഒ' (localiti.io) എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന, 18-നും 44-നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് വാക്സിൻ സ്ലോട്ടുകൾ സംബന്ധിച്ച പ്രധാന അറിയിപ്പുകൾ ലഭിക്കാൻ ഈ ആപ്പ് സഹായകരമാകും.
'ഉഷാ മോഹൻദാസിന്റെ ആരോപണത്തിൽ കഴമ്പില്ല:' ഗണേഷ് കുമാറിന് പിന്തുണയുമായി സഹോദരി ബിന്ദു
advertisement
കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി) പൂർവ്വവിദ്യാർത്ഥിയായ പാർഥിക് മദാൻ, റോഹ്‌തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐ ഐ എം) പൂർവ്വവിദ്യാർത്ഥിയായ പ്രതീക് സിങ്, ഇക്സിഗോ എന്ന കമ്പനിയിൽ മുമ്പ് ജോലി ചെയ്തിട്ടുള്ള ഭാരത് ഭൂഷൺ എന്നിവർ ചേർന്നാണ് ഈ മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം ഇവരുടെ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
മെയ് ഒന്നിന് പ്രവർത്തനം ആരംഭിച്ച ഈ ആപ്പിൽ മെയ് ആറിനുള്ളിൽ 10,000 ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. സമീപസ്ഥലങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ആപ്പിൽ പുതിയ സ്ലോട്ടുകൾ പരിശോധിക്കാൻ ആവർത്തിച്ച് റിഫ്രഷ് ചെയ്യേണ്ട ആവശ്യമില്ല. കോവിൻ എ പി ഐ പോർട്ടലിൽ നിന്നാണ് ആപ്പിന് വേണ്ടിയുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കുന്നത്. അതിനാൽ ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന് മുമ്പായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
Partik Madaan, an alumnus of @NITKurukshetra and Prateek Singh, an alumnus of @IIM_Rohtak and @NITKurukshetra, have developed an app named ‘https://t.co/cgR35jiVa6’.
മെയ് ഒന്നു മുതൽ വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര ഗവൺമെന്റ് കൈക്കൊണ്ടതിനെ തുടർന്നാണ് തങ്ങൾ ഈ ആപ്പ് വികസിപ്പിക്കുന്നത് എന്ന് പ്രതീക് സിങ് പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് വാക്സിൻ സ്ലോട്ടുകൾ ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിവരങ്ങൾ ആളുകളിലെത്തിക്കുക എന്നതാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. മെഡിക്കൽ ഉപകരണങ്ങളുടെയും കിടക്കകളുടെയും വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ ഓൺലൈൻ പോർട്ടലുകളും പ്രത്യേക ഉപകരണങ്ങളും വികസിപ്പിച്ചു കൊണ്ട് തങ്ങളുടേതായ സംഭാവന നൽകുന്നുണ്ട്. കോവിഡ് 19-ന് എതിരെയുള്ള രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പോരാട്ടത്തിൽ ഈ ഇടപെടലുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.