നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒരു രക്ഷിതാവിനെപ്പോലെ നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായി' നായനാരെ അനുസ്മരിച്ച് പിണറായി വിജയൻ

  'ഒരു രക്ഷിതാവിനെപ്പോലെ നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായി' നായനാരെ അനുസ്മരിച്ച് പിണറായി വിജയൻ

  അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം കരുത്തായി മാറുകയാണെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണമെന്നും പിണറായി വിജയൻ കുറിച്ചു.

   Pinarayi Vijayan.

  Pinarayi Vijayan.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം കരുത്തായി മാറുകയാണെന്ന് പിണറായി വിജയൻ. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ടാണ് പിണറായി ഇങ്ങനെ കുറിച്ചത്.
   ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും തങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

   ആധുനിക കേരളത്തിന്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണെന്നും അദ്ദേഹം കുറിച്ചു. സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി - കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ എന്ന് പിണറായി വിജയൻ അനുസ്മരിച്ചു.

   ഒരു രക്ഷിതാവിനെപ്പോലെ നായനാർ നൽകിയ അറിവും അനുഭവപാഠങ്ങളും തങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ട്. അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം കരുത്തായി മാറുകയാണെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണമെന്നും പിണറായി വിജയൻ കുറിച്ചു.

   പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്,   'ആധുനിക കേരളത്തിന്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ൽ തൻ്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിൻ്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിൻ്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിൻ്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ.

   പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കരുത്തു പകർന്നു. തൊഴിലാളി വർഗ വിമോചനത്തിനായി, നാടിൻ്റെ നന്മയ്ക്കായി പാർട്ടി മുന്നോട്ടു വച്ച ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്, തൻ്റെ ഉത്തരവാദിത്വം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയ സഖാവ് തീർത്തത് അനുപമമായ മാതൃകയാണ്.

   ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ട്. അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറുകയാണ്. നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിൻ്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാർ ദിനം അത്തരത്തിൽ അർഥപൂർണമാകട്ടെ.'

   KK Shailaja | 'സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ല ; പാർട്ടി തീരുമാനം അന്തിമം': എ വിജയരാഘവൻ

   2004 മെയ് 19ന് ആയിരുന്നു ഇ കെ നായനാർ വിട പറഞ്ഞത്. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാർ. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന റെക്കോഡും ഇ കെ നായനാർക്ക് സ്വന്തമാണ്.
   Published by:Joys Joy
   First published:
   )}