“ഞങ്ങൾ നിലവിൽ ഇൻഡെക്സിംഗിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അത് ചില സാഹചര്യങ്ങളിൽ പഴകിയ സെർച്ച് റിസൽട്ടിന് കാരണമായേക്കാം.”- ഗൂഗിൾ വെബ് മാസ്റ്റർ ട്വീറ്റിൽ വ്യക്തമാക്കി. അതായത് ഒരു കാര്യത്തെക്കുറിച്ച് സെർച്ച് ചെയ്യുമ്പോൾ പുതിയ വിവരങ്ങൾ ലഭിക്കാതെ പഴയ വിവരങ്ങളായിരിക്കും ലഭിക്കുക.
ന്യൂയോർക്ക് ടൈംസും വാൾസ്ട്രീറ്റ് ജേണലും ഉള്ള വലിയ പ്രസാധകരുടെയും സ്വകാര്യ ബ്ലോഗുകൾ ഉൾപ്പെടെയുള്ള ചെറിയ പ്രസാധകരുടെയും സെർച്ച് റിസൽട്ടുകൾ ഗൂഗിളിൽ കാണിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്.
ഇന്ന് രാവിലെ ഒരു മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണൽ വെബ് സൈറ്റിലുള്ള ഒരു വാർത്തയ്ക്കായി സെർച്ച് ചെയ്തപ്പോൾ കൃത്യമായ ഉത്തരം നൽകാൻ ഗൂഗിളിന് സാധിക്കുന്നില്ല.
TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]അധ്യാപികമാരെ അവഹേളിച്ചത് വിദ്യാർത്ഥികൾ; ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശി [NEWS]കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ [NEWS]
ഉള്ളടക്കം വേഗത്തിൽ ഇൻഡെക്സ് ചെയ്യാനും ബ്രേക്കിംഗ് ഉള്ളടക്കം ഉടനടി നൽകുകയുമാണ് ഗൂഗിൾ ചെയ്യുന്നത്. പുതിയ വാർത്തകളെക്കുറിച്ച് ഉപയോക്താക്കൾ സെർച്ച് ചെയ്യുമ്പോൾ റിസൽട്ട് ലഭിക്കാതെ പോകുന്നു. അതിനാൽ ഗൂഗിൾ ഈ ഇൻഡെക്സിംഗ് പ്രശ്നങ്ങൾ ഗൗരവമായാണ് കാണുന്നത്. താമസിയാതെ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഗിൾ വ്യക്തമാക്കി.