തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാലു പേരെയും വിട്ടയച്ചു. എന്നാൽ, പരിശോധനകൾക്കായി ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവരിൽ രണ്ടുപേർ കണ്ണൂർ സ്വദേശികളും രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്. മോശമായ കമന്റുകളിട്ടവർ ഉൾപ്പെട്ട ഗ്രൂപ്പിന്റെ അഡ്മിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.