ഈ പദ്ധതികൾ രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് വൻകുതിച്ച് ചാട്ടത്തിന് വഴി തുറന്നു. കേന്ദ്ര സർക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആഭ്യന്തര ഉത്പാദകകരായ കമ്പനികൾക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം നടപ്പാക്കിയിരുന്നു.യുഎഇ, യുഎസ്, നെതർലാൻഡ്, യുകെ, ഇറ്റലി തുടങ്ങി അഞ്ച് രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോൺ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. നിലവിൽ രാജ്യത്ത് വിൽപന നടത്തുന്ന 97 ശതമാനം ഫോണുകളും ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം.
advertisement
Also Read-സ്റ്റാർട്ടപ്പുകൾക്കായി തമിഴ്നാട് ദുബായിൽ ഗ്ലോബൽ കോർഡിനേഷൻ സെന്റർ സ്ഥാപിക്കും
ആഗോളതലത്തിൽ തന്നെ മൊബൈൽ ഫോൺ നിർമാണത്തിൽ രണ്ടാം സ്ഥാനമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.2023ൽ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന ഫോണുകളുടെ എണ്ണം ഒരു ലക്ഷം കോടി കവിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക് കൂട്ടലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2027-ൽ ആപ്പിൾ ഫോൺ ഉത്പാദനത്തിന്റെ 50 ശതമാനവും ഇന്ത്യയിൽ നിന്നാകും.
നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. 2022-ൽ 80-85 ശതമാനം ഐഫോണുകൾ നിർമ്മിച്ചിരുന്ന ചൈനയെ പോലെ 2027 ആകുമ്പോഴേക്കും ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ നിലയ്ക്കുള്ള വളർച്ച തുടർന്നാൽ മൊബൈൽ ഫോൺ ഉല്പാദന രംഗത്ത് ഇന്ത്യയും വിയറ്റ്നാമും സമീപഭാവിയിൽ തന്നെ ചൈനയേക്കാൾ മുന്നിലെത്താനും സാധ്യതയുണ്ട്.