സ്റ്റാർട്ടപ്പുകൾക്കായി തമിഴ്നാട് ദുബായിൽ ഗ്ലോബൽ കോർഡിനേഷൻ സെന്റർ സ്ഥാപിക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
കടലൂർ, ഹൊസൂർ, സേലം എന്നിവിടങ്ങളിൽ പുതിയ പ്രാദേശിക സ്റ്റാർട്ടപ്പ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു
ചെന്നൈ: തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നിക്ഷേപം ഉയർത്തുന്നതിനും വിപണി പ്രവേശന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ദുബായിൽ ഈ വർഷം ഗ്ലോബൽ കോർഡിനേഷൻ സെന്റർ (ജിസിസി) സ്ഥാപിക്കുമെന്ന് എംഎസ്എംഇ (മിനിസ്ട്രി ഓഫ് മൈക്രോ,സ്‌മോൾ, ആന്റ് മീഡിയം എന്റർപ്രൈസസ്) മന്ത്രി ടി. എം അൻബരശൻ വ്യാഴാഴ്ച അറിയിച്ചു.
തമിഴ് പ്രവാസികളുടെ പിന്തുണയോടെയാകും സെന്റർ സ്ഥാപിക്കുക. നിക്ഷേപം, വിപണി പ്രവേശനം, ഗവേഷണ വികസന പങ്കാളിത്തം എന്നിവയ്ക്കായി ദുബായിലെ തമിഴ് പ്രവാസി സംരംഭകരിലേക്കും നിക്ഷേപകരിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും നേരിട്ട് എത്തിച്ചേരാനുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് ടിഎൻ മിഷൻ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശിവരാജ രാമനാഥൻ പറഞ്ഞു.
advertisement
‘അവരുടെ മാതൃരാജ്യത്തേക്ക് തിരികെ നൽകാൻ അവർ ഉത്സുകരാണ്, തമിഴ്നാട് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് നിർണായകമാകും,” അദ്ദേഹം പറഞ്ഞു.
കടലൂർ, ഹൊസൂർ, സേലം എന്നിവിടങ്ങളിൽ പുതിയ പ്രാദേശിക സ്റ്റാർട്ടപ്പ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മധുര, തിരുനെൽവേലി, ഈറോഡ് ജില്ലകളിൽ റീജിയണൽ സ്റ്റാർട്ടപ്പ് ഹബ്ബുകൾ ആരംഭിച്ചതിന് ശേഷണമാണിത്. ഇത് സ്റ്റാർട്ടപ്പ് സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിലും അതത് പ്രദേശങ്ങളിലെ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിലും സ്വാധീനം ചെലുത്തും.
സ്റ്റാർട്ടപ്പുകൾക്ക് നിർമ്മാണ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഗിണ്ടിയിൽ ഒരു സ്റ്റാർട്ടപ്പ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള ഒരു പ്രധാന തെറ്റിദ്ധാരണ ഒരു ചെറിയ ടീമിന് പ്രവർത്തിക്കാൻ കുറച്ച് സ്ഥലം മതിയെന്നതാണ്.
advertisement
എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ്, മറ്റ് നിരവധി മേഖലകൾ എന്നിവയിലെ പല നവയുഗ സംരംഭങ്ങൾക്കും ഉൽപ്പാദനത്തിന് മതിയായ ഇടം ആവശ്യമാണ്. ഭൂമിയിൽ പണം മുടക്കുന്നതും ഒരു നിർമ്മാണ സൗകര്യത്തിനായി ഭൗതിക ഘടനകൾ നിർമ്മിക്കുകയും ചെയ്യുന്നത് സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഉത്തരവാദിത്വമാണ്. ഈ വിടവ് നികത്താനുള്ള ആദ്യപടിയാണ് സ്റ്റാർട്ടപ്പ് നിർമ്മാണ കേന്ദ്രമെന്ന് ശിവരാജ രാമനാഥൻ പറഞ്ഞു.
advertisement
ഇതിന് പുറമെ, ഈ വർഷം (2023-2024) എസ്സി/എസ്ടി സ്റ്റാർട്ടപ്പ് ഫണ്ടുകൾക്കുള്ള വിഹിതം 30 കോടി രൂപയിൽ നിന്ന് 50 കോടി രൂപയായി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.
സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ദ്വിഭാഷാ കോൾ സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ തമിഴ്‌നാട്ടിൽ പുതിയ ‘ഇലക്ട്രിക് വാഹന നയം-2023’ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുകയും വൈദ്യുത വാഹന നിർമ്മാതാക്കളുടെ പ്രിയ കേന്ദ്രമായി തമിഴ്നാടിനെ മാറ്റുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ നയം പ്രഖ്യാപിച്ചതിലൂടെ 50,000 കോടി രൂപയുടെ നിക്ഷേപവും ഏകദേശം ഒന്നര ലക്ഷം പുതിയ തൊഴിലവസരങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
April 07, 2023 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
സ്റ്റാർട്ടപ്പുകൾക്കായി തമിഴ്നാട് ദുബായിൽ ഗ്ലോബൽ കോർഡിനേഷൻ സെന്റർ സ്ഥാപിക്കും