എഐ തൊഴിൽ രംഗത്ത് മനുഷ്യന് ഒരു വെല്ലുവിളിയാകുമോ എന്ന വിഷയത്തിൽ സംസാരിക്കവേ എഐ ഒരു തരത്തിലും മനുഷ്യന്റെ തൊഴിൽ സാധ്യത കുറയ്ക്കില്ലെന്നും മറിച്ച് ഓരോ മേഖലകളിലും കൂടുതൽ നന്നായി പ്രവർത്തിക്കാൻ മനുഷ്യന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും എഐ ഉപയോഗങ്ങളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ എഐ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കും ഉപയോഗത്തിനും അനുകൂല നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read - വഴി അറിയാൻ മാത്രമല്ല ഇനി ഇന്ധനവും ലാഭിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
advertisement
കൂടാതെ ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾക്കായി രൂപപ്പെടുത്തുന്ന എഐ അപ്ലിക്കേഷനുകൾക്കപ്പുറം ജെൻ എഐ(Gen AI) ക്ക് എല്ലാ മേഖലകളിലും ഒരുപോലെ സ്വാധീനമുണ്ടാക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
എഐ സാധ്യതകളെക്കുറിച്ച് രാജ്യങ്ങൾക്കിടയിൽ തുറന്ന സമീപനം ഉണ്ടാകണമെന്നും, സമൂഹത്തിൽ അവയ്ക്ക് ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം തിരിച്ചറിയുകയും രാജ്യങ്ങൾ ഒന്നിച്ച് അവ ഉപയോപ്പെടുത്തുകയും കൂടുതൽ കണ്ടെത്തലുകൾ നടത്തുകയും ചെയ്യണമെന്നും ആൻഡ്രൂ നിർദ്ദേശിച്ചു.
എഐ രംഗത്തേക്ക് കടന്നു വരുന്ന ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ വ്യവസ്ഥകൾ ഉണ്ടാകണമെന്നും അവയുടെ അഭാവം ചെറുകിട സംരംഭങ്ങളുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നും പറഞ്ഞ അദ്ദേഹം എഐ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടണമെന്നും അതിന്റെ സാധ്യതകൾ നല്ല ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.