വഴി അറിയാൻ മാത്രമല്ല ഇനി ഇന്ധനവും ലാഭിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

Last Updated:

ഈ ഫീച്ചർ എങ്ങനെ ഓൺ ചെയ്യാം ?

ആളുകൾക്ക് യാത്രകളിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. നേരിട്ട് ചെല്ലാതെ തന്നെ സ്ഥലങ്ങൾ കാണാൻ സാധിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂവും വലിയ ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കളെ ആകർഷിക്കാൻ ഏറ്റവും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. വാഹനങ്ങളിലെ ഇന്ധന ക്ഷമത കൂടി കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് വാഹനങ്ങളിൽ ഇന്ധനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
ഇത് ഓൺ ആയിരിക്കുമ്പോൾ ട്രാഫിക്കും റോഡിലെ മറ്റ് തടസ്സങ്ങളും ഇല്ലാത്ത വഴികൾ നിർദ്ദേശിക്കുന്നതിനൊപ്പം വാഹനത്തിന്റെ എഞ്ചിന്റെ ഇന്ധന ക്ഷമത കൂടി കണക്കിലെടുത്താകും നിർദ്ദേശങ്ങൾ നൽകുകയെന്ന് ഗൂഗിൾ പറയുന്നു. മുൻപ് അമേരിക്കയിലും, യൂറോപ്പിലും, കാനഡയിലും ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിക്കുകയാണ് ഗൂഗിൾ.
ഏതെങ്കിലും ഒരുസ്ഥലത്തേക്ക് പോകാനുള്ള വഴി തിരയുമ്പോൾ ഈ ഫീച്ചർ ഓൺ ആണെങ്കിൽ ഗൂഗിൾ രണ്ട് വഴികൾ നിർദ്ദേശിക്കും. ഒന്ന് ഏറ്റവും എളുപ്പമുള്ള വഴിയും രണ്ടാമത്തേത് ഇന്ധന ക്ഷമത കൂടി കണക്കിലെടുത്ത് നിർദ്ദേശിക്കുന്ന വഴിയും. ഇതിൽ നിന്ന്ഉപഭോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
advertisement
ഈ ഫീച്ചർ എങ്ങനെ ഓൺ ചെയ്യാം ?
നിങ്ങളുടെ മൊബൈലിൽ ഗൂഗിൾ മാപ്പ് എടുത്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ അല്ലെങ്കിൽ നിങ്ങളുടെ പേരിനെ സൂചിപ്പിക്കുന്ന അക്ഷരത്തിൽ ക്ലിക്ക് ചെയ്യുക തുടർന്ന് സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക അതിൽ നിന്നും നാവിഗേഷൻ സെറ്റിംഗ്സ് സെലക്ട്‌ ചെയ്യുക. തുടർന്ന് റൂട്ട് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഇക്കോ ഫ്രണ്ട്ലി റൂട്ട് ഓൺ ചെയ്യാൻ ഫ്യുവൽ എഫിഷ്യന്റ് റൂട്ടുകളിൽ ക്ലിക്ക് ചെയ്യുക തുടർന്ന് നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിൻ ടൈപ്പ് സെലക്ട്‌ ചെയ്ത് സേവ് ചെയ്യുക.
advertisement
നിങ്ങളുടെ വണ്ടിയുടെ എഞ്ചിൻ ഒരു ഇന്റേണൽ കമ്പഷൻ ( Internal Combustion Engine ) എഞ്ചിൻ ആണെങ്കിൽ വണ്ടിയുടെ ഇന്ധനം പെട്രോളാണോ, ഗ്യാസാണോ, ഡീസലാണോ എന്നത് തിരഞ്ഞെടുക്കാൻ സാധിക്കും. ഹൈബ്രിഡ് വാഹനം ആണെങ്കിൽ ഹൈബ്രിഡും ഇലക്ട്രിക് വാഹനമാണെങ്കിൽ ഇലക്ട്രിക് എന്നും സെലക്ട്‌ ചെയ്യാം. എന്നാൽ പുതിയ ഫീച്ചറിന്റെ പ്രവർത്തനം അതാത് സ്ഥലങ്ങളിലെ വാഹനങ്ങളുടെ ഇന്ധന ഉപയോഗത്തെയും, റോഡുകളെയും, എല്ലാം മാനദണ്ഡമാക്കിയാകും എന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
വഴി അറിയാൻ മാത്രമല്ല ഇനി ഇന്ധനവും ലാഭിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
Next Article
advertisement
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
  • 2025-ൽ മോദി സർക്കാരിന്റെ നികുതി, തൊഴിൽ, വ്യവസായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജിഡിപി 8.2% ആക്കി.

  • 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ 64.33 കോടി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സ്ത്രീ പങ്കാളിത്തവും.

  • ജിഎസ്ടി രണ്ട് സ്ലാബാക്കി, മധ്യവർഗത്തിന് ആദായനികുതി ഇളവ് നൽകി, MSME നിക്ഷേപ പരിധി വർദ്ധിപ്പിച്ചു.

View All
advertisement