TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
advertisement
അതേസമയം ഉപഭോഗം വർധിച്ചതിനനുസരിച്ച് സേവനം ലഭ്യമാക്കാൻ ആവശ്യമായ ടവറുകൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇല്ലെന്നതാണ് യാഥാർഥ്യം. ഇതിനായി പതിനായിരം ടവറുകളെങ്കിലും പുതിയതായി വേണമെന്നതാണ് കണക്ക്. ഇതു സ്ഥാപിക്കാനുള്ള ശ്രമം മൊബൈൽ കമ്പനികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ടവർ സ്ഥാപിക്കുന്നതിനെതിരായ പ്രാദേശികമായ എതിർപ്പുകളാണ് കമ്പനികൾ നേരിടുന്ന പ്രതിസന്ധി.
ഇന്റെർനെറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി വീടിനു മുകളിൽ കയറി ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത സംഭവവും സംസ്ഥാനത്തുണ്ടായി. ഇതേത്തുടർന്ന് രാജ്യത്തെ മുൻനിര മൊബൈൽ സേവനദാതാക്കളായ ജിയോ ഈ വിദ്യാർഥിനിക്ക് ഇന്ററ്‍നെറ്റ് ലഭ്യമാക്കിയിരുന്നു.
നിലവിൽ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റും ലഭിക്കണമെങ്കില്‍ ഉള്‍പ്രദേശങ്ങളിലടക്കം മൊബൈല്‍ ടവറുകളുടെ സ്ഥാപിക്കുകയോ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുകയോ ചെയ്യേണ്ടി വരും.