TRENDING:

Jio Bharat | ജിയോ ഭാരത് ഫോൺ 999 രൂപ മുതൽ; പ്രത്യേകതകൾ അറിയാം

Last Updated:

കോം‌പാക്റ്റ് ഡിസൈനും 1.77 ഇഞ്ച് QVGA TFT സ്‌ക്രീനുമാണ് ആദ്യ കാഴ്ചയിലെ ആകർഷണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒട്ടേറെ സവിശേഷതകളുമായാണ് ജിയോ ഭാരത് ഫീച്ചർ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. കോം‌പാക്റ്റ് ഡിസൈനും 1.77 ഇഞ്ച് QVGA TFT സ്‌ക്രീനുമാണ് ആദ്യ കാഴ്ചയിലെ ആകർഷണം. നീക്കം ചെയ്യാവുന്ന 1000mAh ബാറ്ററിയാണ് ജിയോ ഭാരതിന് ഉള്ളത്. ജിയോ സിം മാത്രമെ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനാൽ ഫോൺ ഉപയോഗിച്ചുതുടങ്ങാൻ ജിയോ സിം ഇടേണ്ടതുണ്ട്.
ജിയോ ഭാരത് ഫോൺ
ജിയോ ഭാരത് ഫോൺ
advertisement

പവർ ഓണാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഉപകരണത്തിന്റെ മെനുവിൽ ലഭ്യമായ മൂന്ന് ജിയോ ആപ്പുകൾ കാണാം. ഏറ്റവും പുതിയ വെബ് സീരീസ്, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, HBO ഒറിജിനൽസ്, സ്‌പോർട്‌സ്, ടിവി ഷോ എന്നിവയുൾപ്പെടെയുള്ള നോൺ-സ്റ്റോപ്പ് വിനോദങ്ങളുടെ ഒരു വലിയ നിര പ്രദാനം ചെയ്യുന്ന JioCinema ഇതിൽ ആദ്യത്തേത്. രണ്ടാമതായി, ഇന്ത്യയിലെ പ്രമുഖ സൗജന്യ സംഗീത ആപ്പായ JioSaavn ഉണ്ട്. വളരെ വിപുലമായ ഗാനങ്ങളുടെ ശേഖരം ഇവിടെ ലഭ്യമാണ്. അവസാനമായി യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ജിയോപേയും ഉണ്ട്.

advertisement

കൂടാതെ, ജിയോ ഭാരത് ഫോണിൽ നല്ല വെളിച്ചമുള്ള ടോർച്ചും റേഡിയോയും ഉണ്ടായിരിക്കും. പ്രായമായവർക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഇത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ പകർത്താൻ ജിയോ ഭാരത് ഫോണിൽ 0.3 MP ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് 128GB വരെയുള്ള ഒരു SD കാർഡ് ഇട്ട് ഉപകരണത്തിന്റെ സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കാൻ കഴിയും.

Also Read- JIO BHARAT | ടുജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ

advertisement

എതിരാളികൾ 2G താരിഫുകൾ ഉയർത്തുകയും താങ്ങാനാവുന്ന ഫീച്ചർ ഫോണുകൾ ലഭ്യമാകാത്തതുമായ നിർണായകഘട്ടത്തിലാണ് ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്. റിലയൻസ് ജിയോ പുതിയ ഫോൺ അവതരിപ്പിക്കുന്നതോടെ സാധാരണക്കാർക്ക് 2G-യിൽ നിന്ന് 4G-യിലേക്കുള്ള മാറ്റം പരിമിതമായ ചെലവിൽ സാധ്യമാകുന്നു. ഇത് രാജ്യത്തെ ഡിജിറ്റൽ ശാക്തീകരണം വേഗത്തിലാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Jio Bharat | ജിയോ ഭാരത് ഫോൺ 999 രൂപ മുതൽ; പ്രത്യേകതകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories