ഫ്ലൈറ്റ് റോമിംഗ് സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ മൊബൈൽ സേവനദാതാവെന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ ജിയോയുടെ ആധിപത്യം കൂടുതൽ ശക്തമാക്കുന്നതാണ്.
“ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ”- ജിയോ ഡയറക്ടറർ ആകാശ് അംബാനി പറഞ്ഞു.
advertisement
ജിയോയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മൊബിലിറ്റി പാനസോണിക് ഏവിയോണിക്സ് സീനിയർ ഡയറക്ടറും എയ്രോ മൊബൈൽ സിഇഒയുമായ കെവിൻ റോജേഴ്സ് പറഞ്ഞു. ഇൻ-ഫ്ലൈറ്റ്റോമിംഗ് ബണ്ടിൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ കണക്റ്റിവിറ്റിയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെല്ന്നും അദ്ദേഹം പറഞ്ഞു.
ജിയോയുടെ ഇൻ-ഫ്ലൈറ്റ് പാക്കുകൾ എങ്ങനെ ഉപയോഗിക്കാം:
സാധുവായ ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി പ്ലാൻ ചാർജ് ചെയ്തവർക്ക് ഈ സേവനം ലഭ്യമാകും .
1. സ്മാർട്ട് ഫോണിലെ എയ്റോ പ്ലെയിൻ മോഡ് ഓഫാക്കി ഫോൺ ഓൺ ചെയ്യുക.
2. നിങ്ങളുടെ ഫോൺ എയ്‌റോ മൊബൈൽ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യപ്പെടും. ഉപയോഗിക്കുന്ന ഫോണിന്റെ അടിസ്ഥാനത്തിൽ നെറ്റ്‌വർക്കിന്റെ പേര് വ്യത്യാസപ്പെട്ടേക്കാം.
3. നിങ്ങളുടെ ഫോൺ എയ്‌റോമൊബൈൽ നെറ്റ്‌വർക്കിലേക്ക് കണക്റ്റു ചെയ്യപ്പെട്ടില്ലെങ്കിൽ, Carrier ഓപ്ഷനിൽ പോയി എയ്‌റോ മൊബൈൽ തിരഞ്ഞെടുക്കുക
4. ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഡാറ്റ റോമിംഗ് ഓണാണെന്ന് ഉറപ്പാക്കുക
5. കണക്ട് ചെയ്തു കഴിഞ്ഞാൽ, നിങ്ങൾക്ക് സ്വാഗത വാചകവും മറ്റ് വിവരങ്ങളും ലഭിക്കും
6. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ മൊബൈലിൽ മറ്റുള്ളവരെ വിളിക്കാനും മെസേജ് അയയ്ക്കാനും കഴിയും. ഇതിനു പുറമെ ഈ മെയിൽ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും സാധിക്കും.