Jio Browser| ജിയോ ബ്രൗസർ എത്തി; ഇന്ത്യൻ നിർമിതം; യുസി ബ്രൗസറിന് പകരക്കാരനാകും

Last Updated:

രഹസ്യ പിൻ നമ്പർ ഉപയോഗിച്ച് പ്രൈവറ്റ് മോഡിൽ ബ്രൗസിങ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ജിയോ ബ്രൗസറിന്റെ ബീറ്റ പതിപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള റിലയൻസ് ജിയോയുടെ പുതിയ ജിയോ ബ്രൗസറിന്റെ ബീറ്റ പതിപ്പ് പുറത്തിറങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ബ്രൗസറിന്റെ ബീറ്റ പതിപ്പ് ലഭ്യമാകും. മൾട്ടി പ്രോസസ് ക്രോമിയം ബ്ലിങ്ക് എൻജിൻ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഒപ്പെറ എന്നിയുടെ പട്ടികയിൽ ജിയോ ബ്രൗസറും ഇനി ഇടംപിടിക്കും.
ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യൻ നിർമിത ആപ്പുകൾക്ക് പ്രാമുഖ്യംകൊടുക്കുന്ന വേളയിലാണ് ജിയോ ബ്രൗസർ എത്തുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യയിൽ ഒട്ടേറെപേർ ഉപയോഗിച്ചിരുന്ന ചൈനീസ് ആപ്പായ യുസി ബ്രൗസറിന്റെ വിടവ് ജിയോ ബ്രൗസർ നികത്തുമെന്ന് റിലയൻസ് ജിയോ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ യുസി ബ്രൗസറുകൾ ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.
advertisement
രഹസ്യ പിൻ നമ്പർ ഉപയോഗിച്ച് പ്രൈവറ്റ് മോഡിൽ ബ്രൗസിങ് ചെയ്യാനുള്ള സംവിധാനമാണ് ജിയോ ബ്രൗസറിന്റെ പ്രധാന പ്രത്യേകത. പ്രൈവറ്റ് മോഡിൽ തന്നെ ബുക്ക് മാർക്ക് ചെയ്യാനും ആപ്പ് ഉപയോഗിച്ച് ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഡൗൺലോഡ് മാനേജർ സംവിധാനവുമുണ്ട്.
ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച വെബ്സൈറ്റുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്നതരത്തിലുള്ള ക്വിക്ക് ലിങ്ക്സും ബ്രൗസറിന്റെ പ്രത്യേകതയാണ്. ഇത് ഉപയോക്താവിന്റെ ഇഷ്ടാനുസരണം മാറ്റാനുമാകും. വെബ് ബ്രൗസർ വഴിയുള്ള ഗെയിമുകൾക്കും ഉയർന്ന ഗുണനിലവാരമുള്ള വീഡിയോ സ്ട്രീമിങ്ങിനും ജിയോ ബ്രൗസർ വഴി സാധിക്കും.
advertisement
Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Jio Browser| ജിയോ ബ്രൗസർ എത്തി; ഇന്ത്യൻ നിർമിതം; യുസി ബ്രൗസറിന് പകരക്കാരനാകും
Next Article
advertisement
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
  • നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം തടവ്, വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

  • പൾസർ സുനി ആദ്യമായി ജയിൽ മോചിതനാകും, എച്ച് സലീം ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയും.

  • പ്രതികൾ പിഴയും അടയ്ക്കണം, അതിജീവിതയ്ക്ക് 5 ലക്ഷം രൂപയും മോതിരവും തിരികെ നൽകണമെന്ന് കോടതി.

View All
advertisement