പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രുചികരവും ചൂടേറിയതുമായ ഭക്ഷണം ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് മക്ഡൊണാൾഡിസിന്റെ ലക്ഷ്യം.
'' ലോകമെമ്പാടുമുള്ള ഞങ്ങളുടെ റെസ്റ്റോറന്റുകളെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഡാറ്റാപോയിന്റുകളുമായി ബന്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. ഇതിലൂടെ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം കുറച്ചുകൂടി എളുപ്പമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും സാധിക്കും,'' മക്‌ഡൊണാള്‍ഡ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബ്രിയാന്‍ റൈസ് പറഞ്ഞു.
'' പുതിയ പങ്കാളിത്തത്തിലൂടെ മക്‌ഡൊണാള്‍ഡ്‌സിന്റെ ബിസിനസും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്താന്‍ സാധിക്കും'' ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തോമസ് കുര്യന്‍ പറഞ്ഞു.
advertisement
Also Read- എഐ സാങ്കേതികവിദ്യ കാര്യമായ തൊഴില്‍നഷ്ടമുണ്ടാക്കിയേക്കില്ലെന്ന് പഠനം
അതേസമയം എഐ ആപ്ലിക്കേഷനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ മക്‌ഡൊണാള്‍ഡ്‌സ് പുറത്തുവിട്ടിട്ടില്ല. റെസ്റ്റോറന്റ് പ്രവര്‍ത്തനത്തിലുണ്ടാകുന്ന തടസങ്ങള്‍ ലഘൂകരിച്ച് അവ വേഗം പരിഹരിക്കുന്നതിന് സ്റ്റോര്‍ മാനേജര്‍മാരെ പരിശീലിപ്പിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
കൂടാതെ എഐയുടെ വരവോടെ ജീവനക്കാരുടെ ജോലി നഷ്ടമാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യത്തിലും മക്‌ഡൊണാള്‍ഡ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് നിലവില്‍ കമ്പനി ഊന്നല്‍ നല്‍കുന്നത്.
അപ്പോഴും എഐ സാങ്കേതികവിദ്യ ജീവനക്കാരുടെ ജോലിയ്ക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. എന്നാല്‍ എഐയെ മുറുകെപ്പിടിക്കുന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മക്‌ഡൊണാള്‍ഡ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.