എഐ സാങ്കേതികവിദ്യ കാര്യമായ തൊഴില്‍നഷ്ടമുണ്ടാക്കിയേക്കില്ലെന്ന് പഠനം
- Published by:Anuraj GR
- trending desk
Last Updated:
കഴിഞ്ഞ ഏതാനും മാസങ്ങളിലായി ലോകത്തിലെ പല കമ്പനികളും എഐ പല മേഖലയിലും ഉപയോഗിച്ചുതുടങ്ങിയെങ്കിലും നേരത്തെ പ്രവചിച്ചിരുന്നത് പോലെ എഐ വിപ്ലവം ആരംഭിച്ചിട്ടില്ലെന്ന് പഠനം
അടുത്തകാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) സാങ്കേതികവിദ്യകൾക്ക് വലിയ തോതിലാണ് പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽഎഐയുടെ വര്‍ധിച്ച് വരുന്ന ഉപയോഗം തൊഴിലിടങ്ങളില്‍ പലവിധത്തിലുമുള്ള മാറ്റങ്ങൾ ഉണ്ടാക്കിയേക്കുമെന്ന ചർച്ചകളും ഉയരുന്നുണ്ട്. മനുഷ്യര്‍ ചെയ്യുന്ന ജോലികളില്‍ ഏറിയ പങ്കും എഐ കവരുമെന്ന ആശങ്കയാണ് പൊതുവേ നിലനില്‍ക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യയില്‍ വലിയൊരു വിഭാഗം ആളുകളുടെ തൊഴില്‍ എഐ കവരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. തൊഴിലിടങ്ങളില്‍ വലിയ തോതില്‍ തൊഴിലുകള്‍ എഐ ഏറ്റെടുക്കും. അതുമായി നമ്മള്‍ പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തൊഴിലിടങ്ങളില്‍ എഐ വിപ്ലവം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നാണ് മറ്റ് ചില സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
എഐയുടെ ഉപയോഗം വര്‍ധിക്കുന്നുണ്ട്, എന്നാല്‍ ആശങ്കപ്പെടുത്തുന്ന രീതിയിലല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുതിയൊരു സംഭവം അവതരിപ്പിക്കപ്പെടുമ്പോള്‍ ഉള്ള കൗതുകം എഐയെക്കുറിച്ച് 2023 മുഴുവന്‍ നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ലോകത്തിലെ പല കമ്പനികളും എഐ പല മേഖലയിലും ഉപയോഗിച്ചുതുടങ്ങിയെങ്കിലും നേരത്തെ പ്രവചിച്ചിരുന്നത് പോലെ എഐ വിപ്ലവം ആരംഭിച്ചിട്ടില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
യുകെയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നില്‍ ഒരു ഭാഗം കമ്പനികളും യൂറോപ്പിലെ വളരെക്കുറച്ച് ബിസിനസ് സ്ഥാപനങ്ങളും മാത്രമാണ് എഐയിലും മെഷീന്‍ ലേണിങ്ങിലും നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, എഐ ഉപയോഗിച്ചുള്ള പുത്തന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളെക്കുറിച്ച് ശുഭപ്രതീക്ഷയ്‌ക്കൊപ്പം ഊഹാപോഹങ്ങളും അമിതമായ പ്രചാരവും കൂടിച്ചേര്‍ന്ന് യൂറോപ്പിലെ തൊഴില്‍ശക്തിയില്‍ വളരെ വേഗത്തിലുള്ള മാറ്റമുണ്ടാക്കുമെന്ന ഊതിപ്പെരുപ്പിച്ച കാര്യങ്ങളാണ് നടക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളാണ് ആശങ്കകള്‍ക്കു വഴിവെക്കുന്നതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ലീഡ്‌സ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലെ റിസേര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗം പ്രൊഡീന്‍ പ്രൊഫസര്‍ മാര്‍ക്ക് സ്റ്റുവാര്‍ട്ട് പറഞ്ഞു.
advertisement
എന്നിരുന്നാലും, വ്യത്യസ്തമായ നയമാറ്റത്തിലേക്ക് ശ്രദ്ധതിരിയണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളിലെ എഐ വിപ്ലവം നിലവില്‍ കാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയിട്ടില്ല.
യുകെയിലെ 36 ശതമാനം തൊഴില്‍ദാതാക്കള്‍ മാത്രമാണ് എഐയിലും മെഷീന്‍ ലേണിങ്ങിലും നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് ഡിജിറ്റല്‍ വര്‍ക്ക് അറ്റ് റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ലീഡ്‌സ്, സക്‌സസ്, കേംബ്രിഡ്ജ് എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അതേസമയം, ശേഷിക്കുന്ന 64 ശതമാനം തൊഴില്‍ദാതാക്കളില്‍ പത്ത് ശതമാനം മാത്രമാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത്. അതേസമയം, വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍നൈപുണ്യ പരിശീലനത്തിന് കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് പത്ത് ശതമാനത്തിന് താഴെയാളുകള്‍ മാത്രമാണ് വിശ്വസിക്കുന്നത്.
advertisement
Also Read- MSME സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് മന്ത്രാലയം; ചാമ്പ്യൻസ് 2.0 പോർട്ടലും ആപ്പും അവതരിപ്പിച്ചു
ഭൂരിപക്ഷമാളുകളും ബിസിനസില്‍ എഐ ഉപയോഗിക്കുന്നത് റിസ്‌ക് ആണെന്ന് കരുതുന്നു. എന്നാൽ ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകള്‍, ചാറ്റ്‌ബോട്ടുകള്‍, സ്മാര്‍ട്ട് അസിസ്റ്റന്റുകള്‍, ക്ലൗഡ് കംമ്പ്യൂട്ടിങ് തുടങ്ങിയവ ബിസിനസിന്റെ ഭാഗമാക്കുന്നത് ശേഷി, ഉത്പാദനം എന്നിവ വര്‍ധിപ്പിക്കുന്നതിനൊപ്പം സേവനങ്ങളും ഉത്പന്നങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും നിക്ഷേപം നടത്തിയവര്‍ കരുതുന്നു.
അതേസമയം, തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവ്, തൊഴില്‍ ശക്തിക്ക് ആവശ്യമായ പ്രത്യേക കഴിവുകള്‍ എന്നിവയാണ് നിക്ഷേപം നടത്താത്തവര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 06, 2023 6:54 PM IST