TRENDING:

കുട്ടികൾക്കെതിരെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വന്ന ഒരു കോടിയിലധികം കണ്ടന്റുകൾക്കെതിരെ 2023ൽ നടപടി സ്വീകരിച്ചെന്ന് മെറ്റ

Last Updated:

നഗ്നത, ശരീര പ്രദര്‍ശനം, ലൈംഗിക ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട കണ്ടന്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ വർഷം ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും കുട്ടികൾക്ക് ദോഷകരമായ ഒരു കോടിയിലധികം കണ്ടന്റുകൾക്കെതിരെ നടപടി സ്വീകരിച്ചെന്ന് മെറ്റ. നഗ്നത, ശരീര പ്രദര്‍ശനം, ലൈംഗിക ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട കണ്ടന്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) നിയമത്തിന് കീഴില്‍ 2023 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 1.21 കോടി കണ്ടന്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
advertisement

''പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ കമന്റുകള്‍ എന്നിവയുടെ എണ്ണമെടുത്ത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായവയ്‌ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കുന്നത്. മെറ്റ സ്വീകരിക്കുന്ന കർശന നടപടികളുടെ തെളിവാണ് ഈ വലിയ സംഖ്യ. ഫെയ്‌സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും കണ്ടന്റുകൾ നീക്കം ചെയ്യുകയും മുന്നറിയിപ്പ് നല്‍കി കണ്ടന്റ് ഹൈഡ് ചെയ്യുന്നതുമടക്കമുള്ള നടപടികൾ സ്വീകരിച്ചതായും'' മെറ്റ പറഞ്ഞു.

Also read-ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കിടയില്‍ തരംഗമായി വാട്സ്ആപ്പ് ചാനല്‍

2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഫെയ്‌സ്ബുക്ക് ഇത്തരത്തിലുള്ള 4,681,300 കണ്ടന്റുകൾക്കെതിരെ നടപടി സ്വീകരിച്ചു. അതേസമയം, 74,99,000 കണ്ടന്റുകൾക്കെതിരെ ഇതേകാലയളവില്‍ ഇന്‍സ്റ്റഗ്രാമും നടപടി സ്വീകരിച്ചു. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ മാത്രം നാല് മില്ല്യണ്‍ കണ്ടന്റുകൾക്കെതിരെ മെറ്റ നടപടി സ്വീകരിച്ചിട്ടുണ്ട്.

advertisement

ടിക് ടോക്, എക്‌സ് എന്നിവയുടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും യുഎസ് സെനറ്റ് ജുഡീഷ്യറി സമിതിക്ക് മുമ്പാകെ അടുത്തിടെ ഹാജരായിരുന്നു. യുവാക്കളുടെ ജീവിതത്തില്‍ സമൂഹ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് യുഎസ് സെനറ്റ് അംഗങ്ങളുടെയും മാതാപിതാക്കളുടെയും ഇടയില്‍ ആശങ്കകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതും സുരക്ഷിതവും വിശ്വാസയോഗ്യവുമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ദേശീയ സുരക്ഷ, വിദേശബന്ധങ്ങള്‍, ബലാത്സംഗം, ലൈംഗിക പ്രദര്‍ശനം, കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഉറവിടം തിരിച്ചറിയാന്‍ നിയമ സംവിധാനങ്ങളെ സഹായിക്കുന്നതിനാണ് 2021-ലെ ഐടി നിയമം പ്രവർത്തിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
കുട്ടികൾക്കെതിരെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വന്ന ഒരു കോടിയിലധികം കണ്ടന്റുകൾക്കെതിരെ 2023ൽ നടപടി സ്വീകരിച്ചെന്ന് മെറ്റ
Open in App
Home
Video
Impact Shorts
Web Stories