ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കിടയില്‍ തരംഗമായി വാട്സ്ആപ്പ് ചാനല്‍

Last Updated:

കത്രീന കൈഫ്, അക്ഷയ് കുമാര്‍ എന്നിവരുടെ വാട്‌സ്ആപ്പ് ചാനലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇത് ഇന്ത്യയിലെത്തിച്ചത്.

വാട്‌സ്ആപ്പിനുള്ളിലെ തന്നെ ബ്രോഡ്കാസ്റ്റ് വിഭാഗമാണ് വാട്‌സ്ആപ്പ് ചാനലുകള്‍. കത്രീന കൈഫ്, അക്ഷയ് കുമാര്‍ എന്നിവരുടെ വാട്‌സ്ആപ്പ് ചാനലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇത് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയില്‍ വാട്‌സ്ആപ്പ് ചാനലുകള്‍ അവതരിപ്പിച്ച് ഒരു മാസമായപ്പോഴേക്കും ഭൂരിഭാഗം ഇന്‍ഫ്‌ളൂവന്‍സേഴ്‌സും തങ്ങളുടെ വാട്‌സ്ആപ്പ് ചാനലുകളുമായി രംഗത്തെത്തി. തങ്ങളുടെ പ്രേക്ഷകരമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള അവരുടെ വേദിയായി വാട്‌സ്ആപ്പ് ചാനല്‍ മാറി.
ദില്‍ജിത്ത് ദോസഞ്ച്, ടെക്‌നിക്കല്‍ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരി തുടങ്ങിയവരെല്ലാം തങ്ങളുടെ വാട്‌സ്ആപ്പ് ചാനലുകള്‍ അവതരിപ്പിച്ചതായി മാര്‍ക്കറ്റിംഗ് സ്ഥാപനമായ മോങ്ക് എന്റര്‍ടൈന്‍മെന്റ് സിഇഒയും സഹസ്ഥാപകനുമായ വിരാജ് ഷെത്ത് പറഞ്ഞു. മോങ്ക് എന്റര്‍ടെന്‍മെന്റിന്റെ ഭാഗമായ ചില ഇന്‍ഫ്‌ളൂവന്‍സേഴ്‌സും തങ്ങളുടെ വാട്‌സ്ആപ്പ് ചാനലുകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ സ്വീകരിച്ചു തുടങ്ങി
ഞങ്ങളുടെ എ വിഭാഗത്തില്‍പ്പെട്ടവരും മാക്രോ ക്രിയേറ്റര്‍മാരും തങ്ങളുടെ വാട്‌സ്ആപ്പ് ചാനലുകള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രേക്ഷകരുമായി സംവദിക്കുന്നതിനുള്ള പുതിയ വേദിയയാണ് അവര്‍ ഇതിനെ കാണുന്നത്, എനിമൈന്‍ഡ് ഗ്രൂപ്പിന്റെ കണ്‍ട്രി മാനേജറായ റൂബീന സിങ് പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വാട്‌സ്ആപ്പ് ചാനലുകളിലേക്ക് വരുമെന്നാണ് കരുതുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
വാട്‌സ്ആപ്പ് ചാനലുകളില്‍ ഇന്‍ഫ്‌ളൂവേഴ്‌സിന് വലിയതോതിലുള്ള ഫോളോവേഴ്‌സ് ഉണ്ടാകുന്നുണ്ടെന്ന് ഷെത്ത് പറഞ്ഞു. കത്രീന കൈഫിന് ഇതിനോടകം തന്നെ 12.9 മില്ല്യണ്‍ ഫോളോവേഴ്‌സിനെ ലഭിച്ചു കഴിഞ്ഞു. അക്ഷയ് കുമാറിനാകട്ടെ 7.1 ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.
'നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവരുടെ ഇഷ്ടപ്പെട്ട സെലിബ്രിറ്റികളുടെയും ഇന്‍ഫ്‌ളൂവന്‍സേഴ്‌സിന്റെയും വാട്ട്സ്ആപ്പ് ചാനലുകളില്‍ ചേരുന്നു. അവരുടെ പ്രിയപ്പെട്ട ആളുകളില്‍ നിന്ന് നേരിട്ട് ചില എക്സ്‌ക്ലൂസീവ് ഉള്ളടക്കം നേടാനുള്ള അവസരമാണിത്,' അദ്ദേഹം പറഞ്ഞു.
വാട്‌സ്ആപ്പ് വ്യക്തിഗത മാധ്യമമായതിനാല്‍, കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വരുമെന്നാണ് കരുതപ്പെടുന്നത്. ചാനലുകള്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല.
advertisement
വാട്‌സ്ആപ്പ് ചാനലുകള്‍ വഴി തങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇന്‍ഫ്‌ളൂവന്‍സര്‍മാരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയും. വാട്‌സ്ആപ്പ് ചാനലുകളിലൂടെ ഇന്‍ഫ്‌ളൂവന്‍സേഴ്‌സ് വളരെ എക്‌സ്‌ക്ലുസീവായ ഉള്ളടക്കങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ തങ്ങളൊരു രഹസ്യമായ ഗ്രൂപ്പിന്റെ ഭാഗമാണെന്ന ധാരണ വരുത്തുകയും ക്രിയേറ്ററുമായി വളരെ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ഇടനല്‍കുന്നു, ഷേത്ത് പറഞ്ഞു.
ഇതുവഴി ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ കണ്ടന്റുകള്‍ വില്‍ക്കുന്നതിന് പണമീടാക്കാനുള്ള വഴികളും തെളിഞ്ഞുവരുന്നുണ്ട്. ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്, വെബിനാര്‍, ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, എക്‌സ്‌ക്ലുസിവ് കണ്ടന്റുകള്‍ നല്‍കല്‍ എന്നിവയിലൂടെ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും, ഇന്‍ഫ്‌ളൂവന്‍സറായ ദിക്ഷാ അറോറ പറഞ്ഞു. സബ്‌സ്‌ക്രിപ്ഷന്‍ വഴിയോ കണ്ടന്റുകള്‍ക്ക് പണമിടാക്കിയോ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്ക് പണം നേടാന്‍ കഴിയുന്നതാണ്, ഇന്‍ഫ്‌ളൂവന്‍സര്‍ മാര്‍ക്കറ്റിങ് ഏജന്‍സിയായ ഓപ്പറാക്‌സിന്റെ സ്ഥാപകനായ പ്രണവ് പന്‍പാലിയ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കിടയില്‍ തരംഗമായി വാട്സ്ആപ്പ് ചാനല്‍
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement