ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ നേരിട്ട് കണക്ട് ചെയ്യുന്നതു കൂടാതെ അതേ യൂസർ നെയിം ഉപയോഗിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ വെരിഫൈഡ് ഉപയോക്താക്കളെ പരിശോധിച്ച ശേഷം ബ്ലൂ ടിക് നൽകുകയും ചെയ്യുന്നുണ്ട്. “ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും പൊതു സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനുമായി ഇൻസ്റ്റാഗ്രാം ടീം നിർമ്മിച്ച ഒരു പുതിയ അപ്ലിക്കേഷനാണ് ത്രെഡ്സ്. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇതിൽ ലോഗിൻ ചെയ്യാം, ഓരോ പോസ്റ്റുകളിലും 500 കാരക്ടർ വരെ ചേർക്കാനും കഴിയും. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ലിങ്കുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും സാധിക്കും” മെറ്റാ ബുധനാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ്ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
advertisement
പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്‌സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.അതേസമയം ത്രെഡ്സ്, ട്വിറ്ററുമായി ചില കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിൽ ആദ്യത്തേത് ഇതിന് ഹാഷ്ടാഗോ ട്രെൻഡിങ് പേജോ ഇല്ല എന്നതാണ്. രണ്ടാമതായി ഇത് വെബ് യൂസേജിനുവേണ്ടി രൂപകല്പന ചെയ്‌തിട്ടുള്ളതല്ല. അതിനാൽ ഐഒഎസ് ആൻഡ്രോയിഡ് എന്നിവയുടെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ത്രെഡ്സുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും ഉപഭോക്താക്കൾ ഉന്നയിക്കുന്നുണ്ട്. ഇൻസ്‌റ്റാഗ്രാം ആപ്പ് ഡിലീറ്റ് ചെയ്യാതെ ത്രെഡ്സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ കഴിയാത്തമാണ് ഇതിൽ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. അതായത് നിങ്ങളുടെ ത്രെഡ്‌സ് ഐഡി ഡിലീറ്റ് ചെയ്താൽ അതോടൊപ്പം ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടും. നിരവധിയാളുകൾ ഈ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വെറും ഏഴ് മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ലോഗിനുകളാണ് ത്രഡ്സിൽ ഉണ്ടായതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്.ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സംരംഭമാണ് ത്രെഡ്സ് എന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.