Threads app|'ത്ര', 'ക്ര', 'കു' എന്തായിരിക്കും? ഇൻസ്റ്റഗ്രാം ത്രെഡ്സ് ആപ്പിന്റെ ലോഗോ വളരെ സിംപിളാണ്
- Published by:Naseeba TC
- news18-malayalam
Last Updated:
ലോഗോയിലൂടെ ത്രെഡ്സ് അതിന്റെ ദൗത്യം ആരംഭിച്ചു കഴിഞ്ഞു
മെറ്റയുടെ ത്രെഡ്സ് ആപ്പിന് വൻ സ്വീകാര്യതയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്. ത്രെഡ്സിന്റെ നൂലിൽ ട്വിറ്റർ കുരുങ്ങിപ്പോകുമോ എന്ന ചർച്ച ലോകം മുഴുവൻ ചർച്ചയാകുമ്പോൾ ഇന്ത്യക്കാർക്ക് അതിനൊപ്പം ചർച്ച ചെയ്യാൻ മറ്റൊന്നു കൂടിയുണ്ടായിരുന്നു. ത്രെഡ്സിന്റെ ലോഗോ തന്നെ.
മലയാളികൾക്ക് ഒറ്റ നോട്ടത്തിൽ ‘ത്ര’, ക്ര എന്നൊക്കെ തോന്നുമെങ്കിൽ തമിഴർക്ക് ഇത് അവരുടെ ‘കു’ എന്ന അക്ഷരമായിട്ടാണ് മനസ്സിലായത്. മറ്റ് ചിലർ ലോഗോയെ ജിലേബിയോടും നൂൽ ബോളിനോടും അടക്കം ഉപമിക്കുന്നുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം മുതൽ ത്രെഡ്സ് അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതുസംബന്ധിച്ച് വലിയ ചർച്ചകളും അവകാശവാദങ്ങളും വാഗ്വാദങ്ങളുമൊക്കെ നടക്കുന്നുണ്ട്.
എന്താണ് ത്രെഡ്സിന്റെ ലോഗോ ശരിക്കും അർത്ഥമാക്കുന്നത്?
advertisement
ത്രെഡ്സ് പുറത്തിറക്കുമ്പോൾ മെറ്റ ഉദ്ദേശിച്ചത് എന്തായാലും നടന്നു. ഇൻസ്റ്റഗ്രാമിൽ നിന്നും നൂല് പിടിച്ച് ത്രെഡ്സിൽ എത്തിയവരും ഇതുവരെ എത്താത്തവരുമെല്ലാം ചർച്ചകളുടെ വമ്പൻ നൂലിൽ കുരുങ്ങിക്കഴിഞ്ഞു.
Also Read- ത്രഡ്സ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയോ? ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാമും പോകും
ഇതു തന്നെയാണ് സുക്കർബർഗും മെറ്റയും ലക്ഷ്യമിട്ടത്. പരസ്പം പിണഞ്ഞുകിടക്കുന്ന നൂലുകളെ സൂചിപ്പിക്കുന്ന ലോഗോയിലൂടെ ത്രെഡ്സ് അതിന്റെ ദൗത്യം ആരംഭിച്ചു കഴിഞ്ഞു. തുടക്കവും ഒടുക്കവും എവിടെയെന്ന് കണ്ടെത്താനാകാത്ത വിധം ത്രെഡ്സിലെ ചർച്ചകൾ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.
advertisement
ട്വിറ്ററിന് സമാനമായി, 500 കാരക്ടർ വരെയുള്ള ടെക്സ്റ്റുകലാണ് ത്രെഡ്സിലും പോസ്റ്റ് ചെയ്യാനാകുക. അഞ്ച് മിനുട്ട് ദൈർഘ്യമുള്ള വീഡിയോകളും ഫോട്ടോസും പോസ്റ്റ് ചെയ്യാം. ചുരുക്കി പറഞ്ഞാൽ ഇൻസ്റ്റഗ്രാമിൽ ചെയ്യുന്നതല്ലാം ത്രെഡ്സിലും ചെയ്യാം, ആകെ വ്യത്യാസം കൂടെ ടെക്സ്റ്റ് കൂടി ചേർക്കാമെന്നതാണ്. ഒരു വ്യത്യാസം, ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്യാം, ത്രെഡ്സിൽ അത് പറ്റില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 07, 2023 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Threads app|'ത്ര', 'ക്ര', 'കു' എന്തായിരിക്കും? ഇൻസ്റ്റഗ്രാം ത്രെഡ്സ് ആപ്പിന്റെ ലോഗോ വളരെ സിംപിളാണ്