മെയ് മാസത്തില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ പദ്ധതിയെക്കുറിച്ച് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ പറഞ്ഞിരുന്നു.
”ഇത് വലിയ ഉത്കണ്ഠയുടെയും അനിശ്ചിതത്വത്തിന്റെയും സമയമാണ്. നിങ്ങളെ ആശ്വസിപ്പിക്കാന്‍ എനിക്ക് എന്തെങ്കിലും എളുപ്പവഴി കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു”, മെറ്റയുടെ പ്രസിഡന്റ് നിക്ക് ക്ലെഗ് (ഗ്ലോബല്‍ അഫിയേഴ്‌സ്) പറഞ്ഞതായി വോക്സ് റിപ്പോര്‍ട്ട് ചെയ്തു. മെറ്റയുടെ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 4,000 ജീവനക്കാരെ ഏപ്രിലില്‍ ഒഴിവാക്കിയിരുന്നു. അതിന് സമാനമായ സമീപനമാണ് മെയ് മാസത്തിലെ പിരിച്ചുവിടലിലും സ്വീകരിക്കുക.
advertisement
‘മൂന്നാമത്തെ പിരിച്ചുവിടല്‍ അടുത്ത ആഴ്ച സംഭവിക്കാന്‍ പോകുന്നു. അത് പലരെയും ബാധിക്കും. ഇത് വലിയ ഉത്കണ്ഠയുടെയും അനിശ്ചിതത്വത്തിന്റെയും സമയമാണ്. അവരെ ആശ്വസിപ്പിക്കാന്‍ എനിക്ക് എന്തെങ്കിലും എളുപ്പവഴി കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് കമ്പനി മീറ്റിംഗില്‍ ക്ലെഗ് പറഞ്ഞത്.
ഇതൊരു ദുഷ്‌കരമായതും ബുദ്ധിമുട്ടുള്ളതുമായ ഒരു സാഹചര്യമാണെന്ന് അറിയാമെങ്കിലും, ജീവനക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്ന് മെറ്റയുടെ ഡയറക്ടര്‍ (ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്) മെലിന്‍ഡ ഡേവന്‍പോര്‍ട്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം മെറ്റ നടത്തുന്ന മൂന്നാമത്തെ പിരിച്ചുവിടലാണിത്. 2022 സെപ്റ്റംബറില്‍ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ, ഈ വര്‍ഷം മാര്‍ച്ചില്‍ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നും ടെക് ഭീമന്‍ പ്രഖ്യാപിച്ചിരുന്നു.
Also read-Meta| മെറ്റയുടെ ഇന്‍സ്റ്റഗ്രാം ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റ് ആറു രാജ്യങ്ങളിലേക്ക് കൂടി
എന്നാല്‍, ഇലോണ്‍ മസ്‌കില്‍ നിന്ന് വ്യത്യസ്തമായി പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് സുക്കര്‍ ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെറ്റയില്‍ നിന്നും പുറത്തു പോകുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ച്ചത്തെ അടിസ്ഥാന ശമ്പളവും ജോലി ചെയ്ത വര്‍ഷങ്ങളിലെ രണ്ടാഴ്ച്ചത്തെ അധിക ശമ്പളവും നല്‍കും. പെയ്ഡ് ടൈം ഓഫ് ലഭിക്കും. പിരിച്ചുവിടല്‍ ബാധിക്കപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും 2022 നവംബര്‍ 15-ന് റെസ്ട്രിക്റ്റട് സ്റ്റോക്ക് യൂണിറ്റ് വെസ്റ്റിംഗ് നിക്ഷിപ്തമാക്കും. സ്റ്റോക്ക് ഷെയറുകളുടെ അവാര്‍ഡാണ് RSU. സാധാരണയായി ജീവനക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ രൂപമാണിത്. അടുത്ത ആറ് മാസത്തേക്ക് ജീവനക്കാരുടേയും അവരുടെ കുടുംബത്തിന്റേയും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. പുറത്തു നിന്നുള്ള സഹായത്തോടെ ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്താനായി മൂന്ന് മാസത്തേക്ക് കരിയർ സപ്പോർട്ടും നൽകുമെന്ന് സുക്കർബർഗ് പറഞ്ഞിരുന്നു.