Meta| മെറ്റയുടെ ഇന്‍സ്റ്റഗ്രാം ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റ് ആറു രാജ്യങ്ങളിലേക്ക് കൂടി
- Published by:Sarika KP
- news18-malayalam
Last Updated:
കുറച്ച് മാസത്തിനുള്ളില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും ഈ പരിഷ്‌കാരം വ്യാപിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിലെ ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റ് (വയസ്സ് തെളിയിക്കുന്ന പരിശോധന) ആറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നുവെന്ന നിര്‍ദ്ദേശം പുറത്തിറക്കി മെറ്റ. യൂറോപ്പും കാനഡയും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്കാണ് പുതിയ പരിഷ്‌കാരം.
” ഇന്ന് മുതല്‍ യൂറോപ്പ്, മെക്‌സിക്കോ, കാനഡ, ദക്ഷിണ കൊറിയ , ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് കൂടി ഇന്‍സ്റ്റഗ്രാമിലെ ഞങ്ങളുടെ ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റ് വ്യാപിപ്പിക്കുകയാണ്,” വ്യാഴാഴ്ച പുറത്തിറക്കിയ കമ്പനി പ്രസ്താവനയില്‍ പറയുന്നു. കുറച്ച് മാസത്തിനുള്ളില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും ഈ പരിഷ്‌കാരം വ്യാപിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണില്‍ അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരിലാണ് ഈ പരിഷ്‌കാരം ആദ്യം ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള ഓപ്ഷനുകള്‍ കമ്പനി ആദ്യം നല്‍കിയത്. പിന്നീട് ഒക്‌ടോബര്‍ ആയപ്പോഴേക്കും ഈ സംവിധാനം ഇന്ത്യയിലേക്കും ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നു.
advertisement
പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം ജനനതീയതിയില്‍ മാറ്റങ്ങള്‍ വരുത്തി പതിനെട്ട് വയസ്സോ അതിന് മുകളിലോ ആക്കിയാല്‍ അവര്‍ക്ക് ഈ വെരിഫിക്കേഷന്‍ ടെസ്റ്റ് നടത്തേണ്ടി വരും. പ്രായം തെളിയിക്കുന്ന ഒറിജിനല്‍ ഐഡി കാര്‍ഡ്, അല്ലെങ്കില്‍ തങ്ങളുടെ പ്രായം കൃത്യമായി പറയുന്ന വീഡിയോയോ അല്ലെങ്കില്‍ സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്ന വീഡിയോയോ അപ്ലോഡ് ചെയ്യേണ്ടി വരുന്നതാണ്.
കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും തങ്ങളുടെ പ്രായത്തിനൊത്ത കാര്യങ്ങളാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് ഈ പുതിയ നിര്‍ദ്ദേശം എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
advertisement
ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റിംഗ് ടൂള്‍ കൂടാതെ വ്യക്തികളുടെ പ്രായം തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 04, 2023 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Meta| മെറ്റയുടെ ഇന്‍സ്റ്റഗ്രാം ഏജ് വെരിഫിക്കേഷന്‍ ടെസ്റ്റ് ആറു രാജ്യങ്ങളിലേക്ക് കൂടി