TRENDING:

ഓണ്‍ലൈന്‍ ന്യൂസ് ആക്ട് നിയമമാക്കിയാൽ കാനഡയില്‍ വാര്‍ത്തകള്‍ നിർത്തലാക്കുമെന്ന് മെറ്റ

Last Updated:

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകളുടെ യഥാര്‍ത്ഥ പ്രസാധകര്‍ക്ക് പ്രതിഫലം നല്‍കണം എന്നാണ് നിയമത്തിൽ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാനഡയിലെ ഓണ്‍ലൈന്‍ ന്യൂസ് ആക്ട് നിയമമാക്കിയാൽ കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കുന്നത് നിർത്തലാക്കുമെന്ന് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ.
advertisement

കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് കാനഡയിൽ ഓണ്‍ലൈന്‍ ന്യൂസ് ആക്ട് കാനഡ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകളുടെ യഥാര്‍ത്ഥ പ്രസാധകര്‍ക്ക് പ്രതിഫലം നല്‍കണം എന്നാണ് നിയമത്തിൽ പറയുന്നത്. ഹൗസ് ഓഫ് കോമണ്‍സ് ബില്‍ സി-18 എന്നും ഈ ആക്ട് അറിയപ്പെടുന്നു. ഈ നിയമം അനുസരിച്ച്, മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വാർച്ചാ ഉള്ളടക്കങ്ങള്‍ക്കുള്ള പ്രതിഫലം മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്.

Also read-Meta| മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; രണ്ടാംഘട്ടത്തിൽ 10,000 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

advertisement

”ഞങ്ങൾ നേരിട്ട് പോസ്റ്റ് ചെയ്യാത്ത ലിങ്കുകൾക്കോ ​​ഉള്ളടക്കത്തിനോ പണം നൽകാൻ ഞങ്ങളെ നിർബന്ധിക്കുന്ന ഒരു നിയമത്തോട് യോജിക്കാനാകില്ല. ഭൂരിഭാഗം ആളുകളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് അതിനു വേണ്ടിയല്ല”, മെറ്റാ വക്താവ് പറഞ്ഞു. ഗൂഗിൾ കഴിഞ്ഞ മാസം ചെറിയ തോതിൽ ന്യൂസ് സെൻസർഷിപ്പ് പരീക്ഷിക്കാൻ തുടങ്ങിയതിന് ശേഷമാണ് മെറ്റയുടെ നീക്കം.

ഗൂഗിളും മെറ്റയും പോലുള്ള ടെക് ഭീമന്മാർ പരസ്യത്തിൽ നിന്നും സ്ഥിരമായി കൂടുതൽ വിപണി വിഹിതം നേടുന്നതിനാൽ ടെക് കമ്പനികൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കാനഡയിലെ ചില മാധ്യമ സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കനേഡിയൻ ഹെറിറ്റേജ് ഡിപ്പാർട്ട്‌മെന്റ്, രാജ്യത്ത് വാര്‍ത്തകള്‍ എത്തിക്കുന്നത് നിർത്തലാക്കുമെന്ന മെറ്റയുടെ നീക്കത്തെക്കുറിച്ചുള്ള റോയിട്ടേഴ്‌സിന്റെ ചോദ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

advertisement

Also read-Twitter | ട്വിറ്റർ പണിമുടക്കി; ‘കോഡ് 467’ എന്തെന്നറിയാതെ വലഞ്ഞ്‌ ഉപയോക്താക്കൾ

ഫെയ്‌സ്ബുക്ക് കഴിഞ്ഞ വർഷം തന്നെ ഈ നിയമനിർമാണത്തെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വാർത്തകൾ പങ്കിടുന്നത് ഇല്ലാതാക്കാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഓണ്‍ലൈന്‍ ന്യൂസ് ആക്ട് നിയമമാക്കിയാൽ കാനഡയില്‍ വാര്‍ത്തകള്‍ നിർത്തലാക്കുമെന്ന് മെറ്റ
Open in App
Home
Video
Impact Shorts
Web Stories