Twitter | ട്വിറ്റർ പണിമുടക്കി; 'കോഡ് 467’ എന്തെന്നറിയാതെ വലഞ്ഞ് ഉപയോക്താക്കൾ
- Published by:user_57
- news18-malayalam
Last Updated:
രാത്രി 10:45 വരെ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് 1,338 പരാതികൾ ഉണ്ടായതായി റിപ്പോർട്ട്
ട്വിറ്റർ വീണ്ടും പണിമുടക്കി. ഇതുമൂലം ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നല്ലൊരു വിഭാഗവും ലോഗ് ഇൻ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടേണ്ടി വന്നു. തിങ്കളാഴ്ച ഉണ്ടായ ‘ഇന്റേണൽ മാറ്റം’ കാരണം മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ നിരവധി ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തു. ഉണ്ടായതിൽ ചിലത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ആണെന്ന് ട്വിറ്റർ അറിയിച്ചു. ‘കോഡ് 467’ എന്ന എറർ എന്തെന്നറിയാതെ പലരും പാടുപെട്ടു.
“ട്വിറ്ററിന്റെ ചില സങ്കേതങ്ങൾ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിച്ചേക്കില്ല. ഞങ്ങൾ ഒരു ഇന്റേണൽ മാറ്റം വരുത്തി. അത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചു. ഞങ്ങൾ ഇത് പരിഹരിക്കുകയാണ്, പൂർത്തിയാകുമ്പോൾ ഒരു അപ്‌ഡേറ്റ് പങ്കിടും,” ട്വിറ്റർ സപ്പോർട്ട് ടീം ഒരു ട്വീറ്റിൽ പറഞ്ഞു.
Some parts of Twitter may not be working as expected right now. We made an internal change that had some unintended consequences. We’re working on this now and will share an update when it’s fixed.
— Twitter Support (@TwitterSupport) March 6, 2023
advertisement
രാത്രി 10:45 വരെ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് 1,338 പരാതികൾ ഉണ്ടായതായി ഡൗൺഡിറ്റക്‌ടർ എന്ന ഔട്ടേജ് മോണിറ്ററിംഗ് വെബ്‌സൈറ്റ് പറയുന്നു. ട്വിറ്റർ സൈറ്റിന് സാങ്കേതിക തകരാർ സംഭവിച്ച്, ലിങ്കുകൾ തകർന്നതായി ആളുകൾ പരാതിപ്പെട്ടു.
“ഉപയോക്തൃ റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്റർ 11:53 ഇ.എസ്.ടി. മുതൽ പ്രശ്‌നങ്ങൾ നേരിടുന്നു,” ഒരു ട്വീറ്റിൽ, ഡൗൺഡിറ്റക്‌ടർ പറഞ്ഞു.
മറ്റ് ഉപയോക്താക്കളുടെ ട്വീറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് ആളുകൾ പരാതിപ്പെട്ടു.
“കാര്യങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണ്. ഞങ്ങളോടൊപ്പം നിന്നതിന് നന്ദി!” ട്വിറ്റർ സപ്പോർട്ട് തിങ്കളാഴ്ച രാത്രി 11.35 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറഞ്ഞു.
advertisement
Summary: Twitter outage across the world left people perplexed over what Code 467 is. Later on, the Twitter support team put an update saying it made an ‘internal change that had some unintended consequences’
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 07, 2023 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Twitter | ട്വിറ്റർ പണിമുടക്കി; 'കോഡ് 467’ എന്തെന്നറിയാതെ വലഞ്ഞ് ഉപയോക്താക്കൾ