TRENDING:

പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നതിന് പ്രതിമാസ ഫീസ്; പുതിയ നീക്കവുമായി മെറ്റ

Last Updated:

അതേസമയം യൂറോപ്പിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നടപ്പാക്കുന്നതിന് കൂടുതൽ സ്വകാര്യത ലഭിച്ചാൽ സമീപ ഭാവിയിൽ ഇന്ത്യയിലും ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പരസ്യങ്ങളില്ലാതെ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഏർപ്പെടുത്താൻ മെറ്റ നിർദ്ദേശം മുന്നോട്ട് വച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം യൂറോപ്പിലെ ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്‌ഫോമുകളിൽ പരസ്യരഹിത സേവനങ്ങൾ ലഭിക്കാൻ പ്രതിമാസം ഏകദേശം 14 ഡോളർ (ഏകദേശം 1,165 രൂപ) ആണ് നൽകേണ്ടത്. എന്നാൽ ഇന്ത്യ പോലുള്ള ഏഷ്യൻ വിപണികളിൽ ഇത് എപ്പോൾ അവതരിപ്പിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
advertisement

അതേസമയം യൂറോപ്പിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നടപ്പാക്കുന്നതിന് കൂടുതൽ സ്വകാര്യത ലഭിച്ചാൽ സമീപ ഭാവിയിൽ ഇന്ത്യയിലും ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്. നിലവിൽ അയർലൻഡിലെ പ്രൈവസി റെഗുലേറ്റർമാരുമായും ബ്രസല്‍സിലെ ഡിജിറ്റല്‍ കോംപറ്റീഷന്‍ റെഗുലേറ്റര്‍മാരുമായും യൂറോപ്യൻ യൂണിയൻ പ്രൈവസി റെഗുലേറ്റർമാരുമായും തങ്ങളുടെ പുതിയ നീക്കം മെറ്റ പങ്കുവെച്ചതായാണ് റിപ്പോർട്ട്. എന്നാൽ യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്‌ടിന് കീഴിൽ മെറ്റയ്ക്ക് ‘ഗേറ്റ്കീപ്പര്‍’ പദവി നൽകിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ വിവിധ സേവനങ്ങളിലുടനീളം സംയോജിപ്പിക്കുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയന്റെ ഈ നിയമം കമ്പനികളെ വിലക്കുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ഈ നിയമപ്രകാരം നിലനിൽക്കുന്നുണ്ട്.

advertisement

Also read-ജിമെയിൽ ഇനി പഴയത് പോലെയല്ല; ഈ സംവിധാനം ഗൂഗിൾ അടുത്തവര്‍ഷം മുതല്‍ നിർത്തലാക്കും

കൂടാതെ യൂറോപ്യൻ ഉപയോക്താക്കളുടെ ഓൺലൈൻ അവകാശങ്ങൾ സംരക്ഷിക്കുകയും അമേരിക്കൻ കമ്പനികൾ ആധിപത്യം പുലർത്തുന്ന വ്യവസായത്തിൽ മത്സരം നിർത്തുകയും ചെയ്യുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണ് യൂറോപ്യൻ യൂണിയൻ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഡെസ്ക്ടോപ്പ് ഉപകരണങ്ങളിൽ പരസ്യങ്ങളില്ലാതെ ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ പ്രതിമാസം 10.46 ഡോളറോ അതിന് തുല്യമായി 10 യൂറോയോ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകേണ്ടി വന്നേക്കാം.

advertisement

അതോടൊപ്പം അധിക അക്കൗണ്ടുകളുള്ള ഉപയോക്താക്കളിൽ നിന്ന് ഒരു അക്കൗണ്ടിന് ഏകദേശം 6 യൂറോ അധിക നിരക്കും ഈടാക്കാം. എന്നാൽ മൊബൈൽ ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് പ്രതിമാസം ഏകദേശം 13 യൂറോ ആകും. വരും മാസങ്ങളിൽ തന്നെ മെറ്റാ ഈ പ്ലാൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അതേസമയം ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടിയായി പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള സൗജന്യ സേവനങ്ങൾ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും മെറ്റാ വക്താവ് അറിയിച്ചു .

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നതിന് പ്രതിമാസ ഫീസ്; പുതിയ നീക്കവുമായി മെറ്റ
Open in App
Home
Video
Impact Shorts
Web Stories