ജിമെയിൽ ഇനി പഴയത് പോലെയല്ല; ഈ സംവിധാനം ഗൂഗിൾ അടുത്തവര്‍ഷം മുതല്‍ നിർത്തലാക്കും

Last Updated:

ഈ വര്‍ഷം മാത്രം ആറോളം ഉത്പന്നങ്ങളാണ് ഗൂഗിള്‍ നിര്‍ത്തലാക്കിയത്

news18
news18
അടുത്ത വര്‍ഷം മുതല്‍ ജിമെയിലന്റെ അടിസ്ഥാന എച്ച്ടിഎംല്‍ പതിപ്പ് അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. 2024 ജനുവരി മുതല്‍ ജിമെയില്‍ സ്റ്റാന്‍ഡേര്‍ഡ് വ്യൂവിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, ഏത് ദിവസം മുതലായിരിക്കും ഈ മാറ്റമുണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ജിമെയില്‍ ഫീച്ചറുകളായ ചാറ്റ്, സ്‌പെല്‍ ചെക്കര്‍, കീബോര്‍ഡ് ഷോട്ട്കട്ടുകള്‍, റിച്ച് ഫോര്‍മാറ്റിങ്, കോണ്‍ടാക്ടുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഓപ്ഷന്‍, ഫ്രംഅഡ്രസ് എന്നിവ അടിസ്ഥാന എച്ച്ടിഎംല്‍ പതിപ്പില്‍ ലഭ്യമല്ലെന്നും ഗൂഗിള്‍ അറിയിച്ചു.
ജിമെയിലിന്റെ മുന്‍ പതിപ്പാണ് ബേസിക് എച്ച്ടിഎംല്‍ വ്യൂ എന്നും 10 വര്‍ഷം മുമ്പ് തന്നെ ഇതിന് പകരം പുതിയ പതിപ്പുകൾ പുറത്തിറക്കിയിരുന്നെന്നും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് രജിസ്റ്റര്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് കൂടാതെ, അടിസ്ഥാന എച്ച്ടിഎംഎല്‍ പതിപ്പില്‍ ജിമെയിലിന്റെ മുഴുവന്‍ ഫീച്ചറുകളും പ്രവര്‍ത്തന ക്ഷമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read- ആരെയും തേടാം; എന്തും തിരയാം; ഗൂഗിൾ ഇന്ന് 25 വയസ് തികയുന്നു
ക്രോം ഇന്‍സ്‌പെക്ട്‌സ് നെറ്റ് വര്‍ക്കില്‍ ജിമെയിലിന്റെ എച്ച്ടിഎംല്‍ പതിപ്പ് മുഴുവനായും തുറന്നുവരുന്നതിന് 1200 മില്ലി സെക്കന്‍ഡ് സമയം ആവശ്യമാണ്. എന്നാല്‍, സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ 700 മില്ലിസെക്കന്‍ഡ്‌സ് മാത്രം മതി. കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലില്‍ ഇമെയിലുകള്‍ പരിശോധിക്കാന്‍ ഇത് ഏറെ ഉപയോഗപ്രദമായിരുന്നു. വളരെ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുമെന്നതിനാലും സ്‌ക്രീന്‍ റീഡേഴ്‌സിന് മനസ്സിലാക്കാന്‍ എളുപ്പമാണെന്നതിനാലും കാഴ്ചാ പരിമിതിയുള്ളവര്‍ ഈ സംവിധാനം കൂടുതലായി ഉപയോഗിച്ചിരുന്നു.
advertisement
Also Read- ആദ്യ ദിവസം തന്നെ ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പിന്നാലെ മറ്റ് സൂപ്പർ താരങ്ങളും
തങ്ങളുടെ സേവനങ്ങളും ഉത്പന്നങ്ങളും അവസാനിപ്പിക്കുന്നത് ഗൂഗിള്‍ ഇടയ്ക്ക് ആവര്‍ത്തിക്കാറുണ്ട്. ഈ വര്‍ഷം മാത്രം ആറോളം ഉത്പന്നങ്ങളാണ് ഗൂഗിള്‍ നിര്‍ത്തലാക്കിയത്. അതേസമയം, പുതിയ മാറ്റത്തിലേക്ക് വരാന്‍ ആഗ്രഹിക്കാത്തവരെ പിന്തുണയ്ക്കുന്നതിനായി ചില സേവനങ്ങള്‍ ടെക് ഭീമന്‍ തുടരാറുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ജിമെയിൽ ഇനി പഴയത് പോലെയല്ല; ഈ സംവിധാനം ഗൂഗിൾ അടുത്തവര്‍ഷം മുതല്‍ നിർത്തലാക്കും
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement