ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവകളിൽ ഈ എമര്‍ജന്‍സി അലേര്‍ട്ട് ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നത്. അതേസമയം, സന്ദേശം ലഭിച്ചത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി. നിരവധി പേരാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
‘ഈ എമര്‍ജന്‍സി അലേര്‍ട്ട് സന്ദേശങ്ങള്‍ ഭയാനകവും അലോസരപ്പെടുത്തുന്നതുമാണ്’ എക്‌സില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. ”ഈ സന്ദേശം എന്തിനെക്കുറിച്ചാണ്! എനിക്ക് ഇപ്പോള്‍ #EmergencyAlertSystem എന്ന സന്ദേശം ലഭിച്ചു, എന്താണിത്?’ മറ്റൊരു ഉപഭോക്താവ് കുറിച്ചു.
advertisement
രാജ്യത്ത് ഇതുവരെ ലഭ്യമാക്കിയിട്ടില്ലാത്ത എമര്‍ജന്‍സി അലേര്‍ട്ട് ഫീച്ചര്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചത്. ഇതിന് മുമ്പ് ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ നിരവധി ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 15 ന് സമാനമായ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
‘ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിള്‍ ടെസ്റ്റിംഗ് സന്ദേശമാണിത്. ഈ സന്ദേശത്തിന് നിങ്ങള്‍ പ്രതികരിക്കേണ്ട, ദയവായി ഈ സന്ദേശം അവഗണിക്കുക. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാന്‍-ഇന്ത്യ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പരീക്ഷിക്കാനാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായ അലേര്‍ട്ടുകള്‍ നല്‍കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.’ ഇതാണ് ഉപഭോക്താക്കളുടെ ഫോണില്‍ ലഭിച്ച സന്ദേശം.
കുറച്ച് നാളത്തേക്ക് ഈ അലേര്‍ട്ടുകള്‍ പതിവായി അയയ്ക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (DoT) പറഞ്ഞു. അടിയന്തര സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരും സെല്ലുലാര്‍ ഇന്‍ഫ്രാസ്ട്രക്ചറും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത് ചെയ്യുന്നത്. പരീക്ഷണം വിജയകരമായാല്‍, ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സമയത്ത് ജനങ്ങളെ ഇതുസംബന്ധിച്ച് അറിയിക്കാന്‍ ഈ എമര്‍ജന്‍സി അലേര്‍ട്ടുകള്‍ സര്‍ക്കാര്‍ ഉപയോഗിക്കും.