സംഗീത വ്യവസായ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവപരിചയമുള്ള ഡമരൂ പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും നാടോടി സംഗീതം, ക്ലാസിക്കൽ, ഭക്തിഗാനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സംഗീതം നിർമ്മിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജോഷ് ഇന്ത്യയുമായുള്ള പങ്കാളിത്തം അവരെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഡമരൂവിന്റെ പ്രാദേശിക കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കാനും സഹായിക്കും.
advertisement
ഇന്ത്യൻ സോഷ്യൽ മീഡിയയിലെ മികച്ച ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമാണ് ജോഷ് ഇന്ത്യ. ദശലക്ഷക്കണക്കിന് സജീവ ഉപയോക്താക്കളുള്ളതിനാൽ ക്രിയേറ്റീവ് ഉള്ളടക്ക സ്രഷ്‌ടാക്കളുടെയും ഇൻഫ്ലുവൻസേഴ്സിന്റെയും ഒരു കേന്ദ്രമായി ഈ പ്ലാറ്റ്‌ഫോം മാറിയിരിക്കുന്നു. നൃത്തം, ഹാസ്യം, വിദ്യാഭ്യാസം, സംഗീതം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്കങ്ങളാൽ ഈ പ്ലാറ്റ്ഫോം പ്രശസ്തമാണ്. ഡമരൂ ഇന്ത്യയുമായുള്ള ബന്ധം ജോഷിന്റെ മ്യൂസിക് ലൈബ്രറി വികസിപ്പിക്കാനും ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന സംഗീത വിഭാഗങ്ങളിലേക്ക് പ്രവേശനം നൽകാനും പ്ലാറ്റ്‌ഫോമിനെ അനുവദിക്കും.
ഡമരൂ ഇന്ത്യയും ജോഷ് ഇന്ത്യയും തമ്മിലുള്ള സഹകരണം സ്വതന്ത്ര കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി മാത്രമല്ല, ഇന്ത്യൻ സംഗീതത്തിന്റെ വൈവിധ്യത്തെ ആകമാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
“ജോഷ് ഇന്ത്യയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം നൽകുന്നതിൽ ഈ നീക്കം നിർണായകമാകും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ പങ്കാളിത്തം പ്രാദേശികവും സ്വതന്ത്രവുമായ സംഗീതത്തിൽ നിർമ്മിക്കാൻ സഹായിക്കുക മാത്രമല്ല, ശക്തമായ ഉപയോക്തൃ-സ്വാധീന-ബ്രാൻഡ് ഇക്കോസിസ്റ്റം എന്ന നിലയ്ക്ക് വിശാലമായ പ്രേക്ഷകരിലേക്ക് എത്താനും ആഗോളതലത്തിൽ ഇന്ത്യൻ സംഗീതത്തെ പ്രോത്സാഹിപ്പിക്കാനും പ്രാപ്തരാക്കും.”ഡമരൂ ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ രാം മിശ്ര പറഞ്ഞു.
Also Read-സുരക്ഷാപ്രശ്നം: പ്രീ–ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം
“ഡമരൂ ഇന്ത്യയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് വലിയ മ്യൂസിക് ലൈബ്രറിയിലേക്ക് പ്രവേശനം നൽകാനും ഇന്ത്യൻ സംഗീതത്തിന്റെ വൈവിധ്യം പ്രോത്സാഹിപ്പിക്കാനും ഈ സഹകരണം ഞങ്ങളെ സഹായിക്കും. ഞങ്ങൾ ഈ പങ്കാളിത്തം സ്വതന്ത്ര കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ആഗോളതലത്തിൽ ഇന്ത്യൻ സംഗീതത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും വിശ്വസിക്കുന്നു.” ജോഷ് ഇന്ത്യയുടെ കണ്ടന്റ് ഹെഡായ സുന്ദർ വെങ്കിട്ടരാമൻ കൂട്ടിച്ചേർത്തു,
ഡമരൂ ഇന്ത്യയും ജോഷ് ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യൻ സംഗീത വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനും വളർന്നുവരുന്ന കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കാനും സജ്ജമാണ്. ഈ സഹകരണം ഇന്ത്യൻ സംഗീതത്തിന്റെ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്ക് പരസ്പരം സഹകരിക്കാനും പുതിയ സംഗീതം സൃഷ്ടിക്കാനുമുള്ള വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.