TRENDING:

മസ്ക് വിരു​ദ്ധർ കൂട്ടത്തോടെ ട്വിറ്റർ വിടുന്നു; പകരം ഉപയോ​ഗിക്കാവുന്ന മറ്റ് സോഷ്യൽ മീഡിയകൾ

Last Updated:

ട്വിറ്റർ സ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസിയാണ് ബ്ലൂസ്കൈ സ്ഥാപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ, പല ഉപയോക്താക്കളും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആരംഭിച്ച ബ്ലൂസ്കൈ (Bluesky) ആണ് അതിലൊന്ന്. രണ്ട് ദിവസത്തിനുള്ളിൽ 30,000-ത്തിലധികം ആളുകളാണ് ബ്ലോക്ക്ചെയിൻ അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ബ്ലൂസ്കൈയിൽ സൈൻ അപ്പ് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്റർ സ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസിയാണ് ബ്ലൂസ്കൈ സ്ഥാപിച്ചത്.
advertisement

ബ്ലൂ സ്കൈക്കു പുറമെ മറ്റ് പ്ലാറ്റ്ഫോമുകളും പലർക്കും പ്രിയങ്കരമായി മാറുകയാണ്. അവയേതെല്ലാമാണെന്ന് നോക്കാം.

മാസ്റ്റഡോൺ (Mastodon)

2016-ൽ ആരംഭിച്ച സോഷ്യൽ പ്ലാറ്റ്ഫോമാണ് മാസ്റ്റഡോൺ. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന്റെ പിറ്റേന്ന്, മാസ്റ്റഡോണിൽ 70,000-ലധികം പേർ പുതിയതായി ചേർന്നെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്ററിലേതു പോലെ തന്നെ മാസ്റ്റഡോണിലും മറ്റ് ഉപഭോക്താക്കളെ ഫോളോ ചെയ്യാനും പോസ്റ്റുകൾ സൃഷ്ടിക്കാനും സാധിക്കും. എന്നാൽ ട്വിറ്ററിൽ നിന്നും വ്യത്യസ്തമായി മാസ്റ്റഡോൺ ഉപഭോക്താക്കൾ വ്യക്തി​ഗത സേർവറുകളിൽ നിന്ന് സൈൻ അപ്പ് ചെയ്യണം. ഓരോരുത്തർക്കും അവരുടേതായ തീമും, ഭാഷയുമൊക്കെ സെലക്ട് ചെയ്യാം.

advertisement

ഒക്‌ടോബർ 29-ന് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ആപ്പ് ആയും മാസ്റ്റഡോൺ മാറിയിരുന്നു. ഐഒഎസിലും ആൻഡ്രോയിഡിലുമായി 34,000 പുതിയ ഡൗൺലോഡുകളാണ് ഉണ്ടായത്. ഇപ്പോൾ മാസ്റ്റഡോണിൽ 6,55,000 ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോർട്ട്.

Also Read- ട്വിറ്റർ ബ്ലൂ നവംബർ അവസാനത്തോടെ ഇന്ത്യയിൽ: ഉപയോക്താക്കളുടെ അഞ്ച് സംശയങ്ങൾക്ക് മറുപടി

കൂ (Koo)

ഒരു ഇന്ത്യൻ നിർമിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് കൂ. അടുത്തിടെ 50 ദശലക്ഷത്തിലധികം പേർ കൂ ഡൗൺലോഡ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. കൂ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കൂ ആപ്പിൽ കൂടുകൽ സമയം ചെലവഴിക്കുന്ന ആളുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020-ൽ ആരംഭിച്ച ആപ്പ് പത്തു ഭാഷകളിൽ ലഭ്യമാണ്.

advertisement

കോഹോസ്റ്റ് (Cohost)

കോഹോസ്റ്റ് ഇപ്പോഴും ബീറ്റാ ഘട്ടത്തിലാണ്. കോഹോസ്റ്റിൽ ആർക്കും സൈൻ അപ്പ് ചെയ്യാമെങ്കിലും സന്ദേശം പോസ്റ്റുചെയ്യുന്നതിന് ഒരു ക്ഷണം ആവശ്യമാണ്. ഈ ക്ഷണം ലഭിക്കാത്തവർക്ക് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ പോസ്റ്റുകളിടാൻ ആരംഭിക്കാം. ട്വിറ്ററിലേതു പോലെ തന്നെ, മറ്റുള്ളവരെ ഫോളോ ചെയ്യാനും അവരുടെ പോസ്റ്റുകൾ കാണാനും കോഹോസ്റ്റ് ഉപയോ​ഗിക്കുന്നവർക്ക് സാധിക്കും.

Also Read- ബ്ലൂ സ്കൈ ട്വിറ്ററിന് എതിരാളിയാകുമോ? പുതിയ സമൂഹമാധ്യമം ആരംഭിക്കാൻ ഒരുങ്ങി ട്വിറ്റർ സഹസ്ഥാപകൻ

advertisement

ടംബ്ലർ (Tumblr)

2007-ൽ ആരംഭിച്ച ടംബ്ലർ ഒരു മൈക്രോബ്ലോഗിങ്ങ് സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ നടക്കുന്ന ചർച്ചകളെക്കാൾ, മൈ സ്‌പേസ് പോലുള്ള പ്ലാറ്റ്ഫോമുകളിലേതിനു സമാനമായ ബ്ലോഗുകളാണ് ഇവിടെ കാണാൻ സാധിക്കുക. എങ്കിലും ടംബ്ലർ ഉപയോക്താക്കൾക്കും മറ്റുള്ളവരെ ഫോളോ ചെയ്യാനും അവരുടെ പോസ്റ്റുകൾ കാണാനും തങ്ങളുടേതായ പോസ്റ്റുകൾ സ‍ൃഷ്ടിക്കാനും സാധിക്കും.

കൗണ്ടർ സോഷ്യൽ (Counter Social)

ജേ ബൊയേർ (​Jay Bauer) ഗ്രൂപ്പ് ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ കൗണ്ടർ സോഷ്യലിൽ ട്രോളുകൾ, പരസ്യങ്ങൾ, വ്യാജ വാർത്തകൾ എന്നിവയൊന്നും പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
മസ്ക് വിരു​ദ്ധർ കൂട്ടത്തോടെ ട്വിറ്റർ വിടുന്നു; പകരം ഉപയോ​ഗിക്കാവുന്ന മറ്റ് സോഷ്യൽ മീഡിയകൾ
Open in App
Home
Video
Impact Shorts
Web Stories