അമേരിക്കൻ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജെസീക്ക മേയറും ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുവരുമായി ആശയവിനിമയം നടത്തി. ധീരരും ബുദ്ധിശാലികളുമായ സ്ത്രീകൾ എന്ന് ട്രംപ് ഇരുവരെയും അഭിനന്ദിച്ചു. ചരിത്ര നേട്ടമെന്ന് നാസയും വിശേഷിപ്പിച്ചു. ഏഴ് മണിക്കൂറോളം ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ച ഇവർ പവർ കൺട്രോൺ യൂണിറ്റുകൾ മാറ്റിസ്ഥാപിച്ചു.
സ്ത്രീകൾക്കുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാൽ പലവട്ടം മാറ്റിവച്ച യാത്രയാണ് യാഥാർഥ്യമായത്. ക്രിസ്റ്റീന കോച്ചിൻറെ നാലാമത്തെയും ജസീക്ക മേയറിന്റെ ആദ്യത്തെയും ബഹിരാകാശ നടത്തമാണിത്. ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാൽ അപ്പോഴെല്ലാം ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടായിരുന്നു. 1984ൽ റഷ്യയുടെ തന്നെ വെറ്റ്‌ലാന സവിത്‌സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത.
Also Read- ദുഖഃ ഭാവം മാഞ്ഞു: ജോളി കോടതിയില്‍ എത്തിയത് പ്രസന്നവദനയായി
