TRENDING:

Nothing Phone 2 | നതിങ് (2) മെയ്ഡ് ഇന്‍ ഇന്ത്യ; നിർമ്മാണം തമിഴ്നാട്ടിൽ‌

Last Updated:

ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നതിങ് ഫോണ്‍ (1)  വലിയൊരു ശതമാനവും ഇന്ത്യയിലായിരുന്നു നിര്‍‌മ്മിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്മാർട്ട് ഫോൺ വിപണികളിൽ ഏറെ തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട് ഫോണാണ് നതിങ് ഫോൺ. വൺ പ്ലസിന്‍റെ സ്ഥാപകരിൽ ഒരാളായ കാൾ പീയുടെ നേതൃത്വത്തിലാണ് നതിങ് ബ്രാൻഡ് പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ നതിങ്ങിന്റെ രണ്ടാമത്തെ ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.
നതിങ് ഫോൺ(2)
നതിങ് ഫോൺ(2)
advertisement

ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ പോകുന്ന നതിങ് ഫോണ്‍ (2) ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് നതിങ് ഇന്ത്യാ വൈസ് പ്രസിഡന്റ് മനു ശർമ അറിയിച്ചു. ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ബിവൈഡി ഇലക്ട്രോണിക്‌സിന്റെ, തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലായിരിക്കും നിർമാണം നടക്കുക.

Also Read-Nothing Phone 1 | നതിങ് ഫോൺ 1 ഇന്ത്യയിൽ പുറത്തിറക്കി; വില 32999 രൂപ; സവിശേഷതകൾ അറിയാം

ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നതിങ് ഫോണ്‍ (1)  വലിയൊരു ശതമാനവും ഇന്ത്യയിലായിരുന്നു നിര്‍‌മ്മിച്ചിരുന്നത്. പുനരുപയോഗിക്കാൻ‌ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നതിങ് ഫോണ്‍ (2) ഫോണിന്റെ നിർമ്മാണം നടത്തുന്നത്.

advertisement

ചെമ്പ്, സ്റ്റീല്‍, ടിന്‍ തുടങ്ങിയവയ്‌ക്കൊപ്പം ഫോണിലെ പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും പുനരുപയോഗിക്കാൻ കഴിയുന്നവയായിരിക്കും. നതിങ് ഫോണ്‍ (2)ന് ശക്തിപകരുന്നത് സ്നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8ജിബിറാമും, 128ജിബി സംഭരണശേഷിയും പ്രതീക്ഷിക്കുന്നു.

Also Read-OPPO F23 5G| ഈ വർഷം എല്ലാത്തിനെയും മറികടക്കുന്ന പവർഹൗസ് സ്‍മാർട്ട്ഫോൺ ആകാനുള്ള 5 കാരണങ്ങൾ

4,700 എംഎഎച്ച് ബാറ്ററി ക്ഷമതയാണ് ഫോണിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ ഇതിന്റെ ചാർജിങ്ങിനായി വയർലെസ്, ഫാസ്റ്റ് വയേഡ് ചർജിങ്ങ് ഫീച്ചറുകളും ഉണ്ടായിരിക്കും. നതിങ് ഫോൺ ഏറ്റവും മികച്ച ഡിസൈനിലായിരുന്നു പുറത്തിറക്കിയിരുന്നത്. ഈ പാരമ്പര്യം തുടരുന്ന വിധത്തിലായിരിക്കും നതിങ് 2വിന്റെ ഡിസൈനും. സുതാര്യമായ ഡിസൈനാണ് നതിങ് ഡിവൈസുകളുടെ പ്രത്യേകത.

advertisement

ഫോണിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം നതിങ് ഫോൺ 2വിന് വിലയും വർധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 40,000 രൂപ മുതലാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്. നതിങ് ഫോൺ 2 അടുത്തമാസം പുറത്തിറക്കുമെന്ന് കമ്പന് സ്ഥിരീകരിച്ചെങ്കിലും ദിവസം പുറത്തുവിട്ടിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Nothing Phone 2 | നതിങ് (2) മെയ്ഡ് ഇന്‍ ഇന്ത്യ; നിർമ്മാണം തമിഴ്നാട്ടിൽ‌
Open in App
Home
Video
Impact Shorts
Web Stories