HOME /NEWS /money / OPPO F23 5G| ഈ വർഷം എല്ലാത്തിനെയും മറികടക്കുന്ന പവർഹൗസ് സ്‍മാർട്ട്ഫോൺ ആകാനുള്ള 5 കാരണങ്ങൾ

OPPO F23 5G| ഈ വർഷം എല്ലാത്തിനെയും മറികടക്കുന്ന പവർഹൗസ് സ്‍മാർട്ട്ഫോൺ ആകാനുള്ള 5 കാരണങ്ങൾ

 30,000 രൂപയ്ക്ക് താഴെ വിലയുള്ളതിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പവർഫുൾ ഫോണുകളിൽ ഒന്നാണിത്

30,000 രൂപയ്ക്ക് താഴെ വിലയുള്ളതിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പവർഫുൾ ഫോണുകളിൽ ഒന്നാണിത്

30,000 രൂപയ്ക്ക് താഴെ വിലയുള്ളതിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പവർഫുൾ ഫോണുകളിൽ ഒന്നാണിത്

 • News18 Malayalam
 • 4-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

  F23 5G സ്‌മാർട്ട്ഫോണിനായുള്ള OPPO-യുടെ ടാഗ്‌ലൈൻ, “നിങ്ങളുടെ സൂപ്പർപവർ കാണിക്കൂ” എന്നതാണ്. ഈ ഫോണിന്‍റെ സ്പെക് ഷീറ്റിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഈ ടാഗ്‌ലൈൻ തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും. 30,000 രൂപയ്ക്ക് താഴെ വിലയുള്ളതിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പവർഫുൾ ഫോണുകളിൽ ഒന്നാണിത്. മികച്ച ബാറ്ററി അനുഭവം, ആരെയും ആകർഷിക്കുന്ന ഡിസൈൻ, ആകർഷകമായ OPPO ഗ്ലോ ഫിനീഷ് തുടങ്ങി നിരവധി ഘടകങ്ങൾ കൊണ്ട് തന്നെ നിങ്ങളും ആരെയും കാണിക്കാൻ കൊതിക്കുന്നൊരു ഫോണായി OPPO F23 5G മാറുന്നു.

  INR 24,999 വിലയുള്ള ഈ ഉപകരണം Amazon, OPPO Store, പ്രധാന റീട്ടെയിലർ ഷോപ്പുകൾ എന്നിവിടങ്ങളിൽ വാങ്ങാൻ ലഭ്യമാണ്. 25,000 രൂപയ്ക്ക് താഴെ വിലയുള്ള പവർഹൗസ് സ്‍മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ OPPO F23 5G നിങ്ങൾക്ക് തീർച്ചയായും പരിഗണിക്കാവുന്നതാണ്.

  2023-ൽ നിങ്ങളെന്തുകൊണ്ട് ഈ സൂപ്പർപവറുള്ള ഫോൺ സ്വന്തമാക്കണം എന്നുള്ളതിന്റെ 5 കാരണങ്ങൾ! സൂപ്പർചാർജ്‌ഡ് ബാറ്ററി ലൈഫ് ഈ ഫോണിന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന് ഇതിന്റെ ബാറ്ററിയും ചാർജിംഗ് സെറ്റപ്പുമാണ്. വലിയ 5000 mAh ബാറ്ററി ഉണ്ടെന്ന് മാത്രമല്ല, ഇത് 67W SuperVOOC™ സൂപ്പർ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 18 മിനിറ്റ് കൊണ്ട് 50% ചാർജും 44 മിനിറ്റ് കൊണ്ട് 100% ചാർജും കൈവരിക്കാൻ ഇതിലൂടെ സാധിക്കുന്നു.

  ഇതിന്റെ സ്റ്റാറ്റ്സ് തന്നെ ഗംഭീരമാണ്. ഒറ്റ ചാർജിൽ ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ചാർജും നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. OPPO വാഗ്ദ്ധാനം ചെയ്യുന്നത് 39 മണിക്കൂർ കോളുകൾ അല്ലെങ്കിൽ 16+ മണിക്കൂർ YouTube സ്ട്രീമിംഗ് അല്ലെങ്കിൽ 8.4 മണിക്കൂർ ഗെയ്‌മിംഗ് എന്നിങ്ങനെയാണ്. ഇത്ര തന്നെ ഗംഭീരമാണ് ചാർജിംഗ് വേഗതയും. 5 മിനിറ്റ് ചാർജ് ചെയ്താൽ 6 മണിക്കൂർ കോളുകൾക്കുള്ള ചാർജ് ലഭിക്കും. 30 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള ബാറ്ററി ലഭിക്കും. കണക്കുകൾ പ്രകാരം 36 മണിക്കൂർ കോളുകളും 10+ മണിക്കൂർ വീഡിയോ കാണാനുള്ള ചാർജ് ഇതിൽ നിന്ന് ലഭിക്കും.

  അത് മാത്രമല്ല. ഹൈ സ്പീഡ് ചാർജിംഗ് കൊണ്ട് കാലക്രമേണ ബാറ്ററി ദോഷം സംഭവിക്കാറുണ്ട്. പക്ഷെ, ഇതിൽ OPPO-യുടെ ബാറ്ററി ഹെൽത്ത് എൻജിൻ എന്ന തനതായ ഫീച്ചർ ഉപയോഗിക്കുന്നതിനാൽ, ഇത് ബാറ്ററി ലൈഫ് 1600 സൈക്കിളുകൾ വർദ്ധിപ്പിക്കുന്നു. ഇത്

  ചാർജിംഗ് സമയത്ത് ബാറ്ററിക്ക് പരിരക്ഷ ഒരുക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു ദിവസത്തിൽ ഒന്നാണ് ഫോൺ ചാർജ് ചെയ്യുന്നതെന്ന് കരുതുക, അങ്ങനെയെങ്കിൽ നാല് വർഷം കൊണ്ടേ നിങ്ങളുടെ ബാറ്ററിയിൽ എന്തെങ്കിലും ചലനമുണ്ടാകൂ. ഇത് OPPO F23 5G-യെ വളരെ ഈടുനിൽക്കുന്നൊരു ഫോണാക്കി മാറ്റുന്നു. ഇത് മാത്രമല്ല OPPO-യുടെ ബാറ്ററി ഹെൽത്ത് എഞ്ചിന് 2023 SEAL ബിസിനസ് സസ്റ്റെയ്നബിളിറ്റി അവാർഡും ലഭിച്ചിട്ടുണ്ട്. BHE സാങ്കേതികവിദ്യയ്ക്ക് ലഭിച്ച ഈ അവാർഡ്, സാങ്കേതിക ഇന്നൊവേഷനിലൂടെ സസ്റ്റെയ്നബിളിറ്റി മെച്ചപ്പെടുത്താനുള്ള OPPO-യുടെ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.

  ഓൾ ഡേ എഐ പവർ സേവിംഗ് മോഡ് പോലുള്ള മറ്റ് ഫീച്ചറുകൾ ബാറ്ററി ലൈഫ് കൂട്ടുന്നതിനായി 6 ആപ്പുകൾ വരെ സൂപ്പർ പവർ സേവിംഗ് മോഡിൽ ഉപയോഗിക്കാനായി തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. സൂപ്പർ നൈറ്റ് ടൈം സ്റ്റാൻഡ്ബൈയിലൂടെ ഉപകരണം നിങ്ങളുടെ ഉപയോഗവും ഉറക്ക പാറ്റേണുകളും പഠിക്കുകയും ഊർജ ഉപയോഗം അതനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു. ഈ ടെക്ക് ഉള്ളതിനാൽ രാത്രിയിൽ 2%-ത്തിൽ അധികം ബാറ്ററി ചാർജിൽ കുറവ് വരില്ല. ഗംഭീരമായ ബാറ്ററി ലൈഫ് നൽകുന്ന ഫോൺ നിങ്ങളെ ലോ ബാറ്ററിയുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിന്ന് രക്ഷിക്കുന്നതിനാൽ നിങ്ങളുടെ ജീവീതം കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമാകുന്നു.

  ആരെയും കാണിക്കാൻ കൊള്ളുന്ന ഡിസൈൻ

  ഡിസൈനാണ് ഈ ഫോണിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഘടകം. OPPO F23 5G ഈ ക്ലാസിലെ ഏറ്റവും മനോഹരമായ ഫോണാണ്. വളരെ ലളിതമായ എന്നാൽ മനോഹരമായ ഡിസൈനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ ലുക്ക് ആൻഡ് ഫീൽ കൂട്ടുന്നതിനായി വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

  പുറക് വശത്തുള്ളത് 3D കേർവ്‌ഡ് ഗ്ലാസുകളും കോണുകളിലെ മൃദുത്വവുമാണ്. ഇത് കൈയിൽ പിടിക്കാൻ എളുപ്പവും സുഖകരവുമാണ്. ബോൾഡ് ഗോൾഡ്, കൂൾ ബ്ലാക്ക് നിറങ്ങളിലുള്ള ഫോണിന്റെ എടുത്തു നിൽക്കുന്ന ഫീച്ചർ പിൻഭാഗത്തെ OPPO ഗ്ലോ ഫിനീഷാണ്. ക്യാമറയ്ക്ക് ചുറ്റുമുള്ള ഡെക്കറേറ്റീവ് റിംഗ് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ക്യാമറയ്ക്ക് ചുറ്റും നൽകിയിരിക്കുന്ന ഗ്ലോസി ബാക്ക് ഫിനീഷും ടെക്സ്ച്ചറും പ്രീമിയം ലുക്ക് കൂടുതൽ ശക്തമാക്കുന്നു.

  ലക്ഷക്കണക്കിന് നാനോ-ലെവൽ ഡയമണ്ടുകൾ മൈക്രോസ്കോപ്പിക് ലെവലിൽ കൊത്തിയെടുത്ത് ഉണ്ടാക്കിയിരിക്കുന്ന സ്വപ്ന തുല്യമായ ഫിനീഷാണ് OPPO ഗ്ലോ. വെളിച്ചത്തെ അതിമനോഹരമായ പാറ്റേണുകളിൽ പ്രതിഫലിപ്പിക്കാൻ ഇതിനാകും. പിന്നിലെ ഫിംഗർപ്രിന്റ് റെസിസ്റ്റന്റ് ഡിസൈൻ ഒരു ബോണസാണ്. ലുക്ക് മാത്രമല്ല ഈ ഫോണിനുള്ളത്, ഇത് ഏറെ ഈടുനിൽക്കുന്നതുമാണ്. IP54 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗാണ് ഇതിനുള്ളത്. 1m ഡ്രോപ്പുകൾ, ആയിരക്കണക്കിന് മൈക്രോ ഡ്രോപ്പുകൾ, ചൂടും ഹ്യുമിഡുമുള്ള സാഹചര്യത്തിൽ 168 മണിക്കൂർ സ്ട്രെസ് ടെസ്റ്റിംഗ് എന്നിവ നടത്തിയാണ് ഫോണിന്റെ ഡ്യൂറബിളിറ്റി ടെസ്റ്റിംഗ് പൂർത്തിയാക്കിയത്.

  ഫോൺ ചെയ്സിന്റെ കനം 8.2 മില്ലീമീറ്ററും ഭാരം വെറും 192 ഗ്രാമുമാണ്.

  സൂപ്പർചാർജ്‌ഡ് മൾട്ടിമീഡിയ അനുഭവം

  ഗെയ്മിംഗ്, മ്യൂസിക് സ്ട്രീമിംഗ്, ഷോകളുടെ ബിംഗ് വാച്ചിംഗ് തുടങ്ങി എന്ത് ചെയ്യുകയാണെങ്കിലും F23 5G ഏറ്റവും അനുയോജ്യമാണ്. വലിയ 6.72 ഇഞ്ച് 120 Hz ഡിസ്പ്ലേയാണ് ഇതിലുള്ളത്. കളർ ആക്കുറേറ്റ്, റൺസ് സിൽക്കി സ്മൂത്ത്, 680 നിറ്റ്സ് ബ്രൈറ്റ്‌നെസ് എന്നിവ നിങ്ങളുടെ അനുഭവം കൂടുതൽ ആഴത്തിലുള്ളതാക്കുന്നു. ഇത് ഏതാണ്ട് ബെസൽ ലെസ് ആണെന്ന് പറയാം. 91.4% സ്ക്രീൻ ടു ബോഡി റേഷ്യോ ആണ് ഇതിലുള്ളത്. സ്ക്രീൻ സ്പേസ് കൂടുതൽ ഉള്ളതിനാൽ ഗെയ്‌മിംഗും ബിംഗ് വാച്ചിംഗും മടുപ്പില്ലാതെ നടത്താനാകും. ഉപയോക്താക്കൾ ഫോൺ ധാരാളമായി ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ കണ്ണിന് സഹായകരമാകുന്ന തരത്തിൽ ഓൾ ഡേ എഐ ഐ കംഫർട്ട് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ലൈറ്റ് ഹാബിറ്റുകൾ എഐ മനസ്സിലാക്കുകയും അതനുസരിച്ച് സ്ക്രീൻ വെളിച്ചം ക്രമീകരിക്കുകയും ചെയ്യുന്നതിനാൽ, കണ്ണിനുള്ള സ്ട്രെയ്ൻ കുറഞ്ഞു കിട്ടും.

  F23 5G-യുടെ ഓഡിയോ സ്പീക്കറുകൾ, ലോകത്തിലെ ഏറ്റവും പ്രമുഖ ഓഡിയോ വിദഗ്ദ്ധരായ Dirac ആണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. നോയ്സ് റിഡക്ഷനും ഇക്കോ സപ്രഷനും വരുത്തിയിരിക്കുന്ന സ്പീക്കറുകളിൽ പാട്ടും ഗെയ്മുകളും സിനിമയും വളരെ മനോഹരമായി ആസ്വദിക്കാനാകും.

  OPPO F23 5G-യിൽ നിങ്ങൾ ശബ്ദമുഖരിതമായൊരു സ്ഥലത്താണെങ്കിൽ ഓഡിയോ ക്ലാരിറ്റി നൽകുന്നതിനായി സ്പീക്കർ വോളിയം 200% വരെ വർദ്ധിപ്പിക്കാനുള്ള ഫീച്ചർ ഇതിലുണ്ട്. കോൾ സമയത്ത് ഇയർപീസ് വോളിയം 3 ഡിബി വരെ വർദ്ധിപ്പിച്ച് കോളിലൂടെ പറയുന്നത് സുഖമമായി കേൾക്കാൻ അവസരമൊരുക്കുന്നു.

  സൂപ്പർപവേർഡ് ക്യാമറകൾ

  വളരെ മികച്ച ക്യാമറാ സെറ്റപ്പാണ് ഇതിൽ. OPPO F23 5G-യിലെ പ്രൈമറി സെൻസർ ഹൈ റെസല്യൂഷൻ 64MP സെൻസറാണ്, ഏത് വെളിച്ചത്തിലും വളരെ മികച്ച രീതിയിൽ ഡീറ്റെയ്ൽസ് പകർത്താൻ ഇതിലൂടെ സാധിക്കും.

  ഇതിലെ 2MP ഡെപ്ത്ത് സെൻസർ മനോഹരമായ പോർട്രെയ്റ്റ് ഷോട്ടുകൾ എടുക്കാൻ സഹായിക്കുന്നു. 2MP മൈക്രോലെൻസ് സിസ്റ്റത്തിലൂടെ 20x/40x സൂം ഉപയോഗിച്ച് മാക്രോ ഷോട്ടുകൾ എടുക്കാനാകും.

  32 MP സെൽഫി ക്യാമറയിലൂടെ പകർത്തുന്ന സെൽഫികൾ വളരെ മികച്ചതാണ്. എഐ പോർട്രെയ്റ്റ് റീടച്ചിംഗ്, എഐ കളർ പോർട്രെയ്റ്റ്, സെൽഫി എച്ച്ഡിആർ തുടങ്ങി ടൺ കണക്കിന് എഐ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, OPPO F23 5G-യിൽ നിങ്ങൾക്ക് അടുത്തറിയാനായി നിരവധി ഫീച്ചറുകളുണ്ട്യ

  സൂപ്പർചാർജ്‌ഡ് പെർഫോമൻസ്

  Qualcomm Snapdragon 695 5G മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഈ ഫോണിന് ഊർജ്ജം നൽകുന്നത്, അതിന് പിന്തുണയേകാൻ 8 GB RAM, 256 GB സ്റ്റോറേജ് എന്നിവയുമുണ്ട്. RAM-നെ സപ്ലിമെന്റ് ചെയ്യാൻ 8 GB ഓൺബോർഡ് സ്റ്റോറേജ് ഉപയോഗിക്കാൻ ഫോണിനാകും. മൈക്രോ എസ്‌ഡി കാർഡിലൂടെ സ്റ്റോറേജ് 1 TB വരെയായി ഉയർത്താനുമാകും. ഫോൺ അടുത്ത നാല് കൊല്ലത്തേക്ക് എങ്കിലും ലാഗ് ഫ്രീ ആയിരിക്കുമെന്ന വാഗ്ദ്ധാനവും OPPO നൽകുന്നുണ്ട്. അതോടൊപ്പം തന്നെ 4 വർഷത്തെ Android അപ്ഡേറ്റുകളും 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും F23 5G-യിൽ നിങ്ങൾക്ക് ലഭിക്കും.

  F23 5G-യിലെ ColorOS 13.1-ൽ നിരവധി ഒപ്റ്റിമൈസേഷൻ ഫീച്ചറുകൾ ലഭ്യമായതിനാൽ Snapdragon ചിപ്പും അതിന്റെ എഐ ശേഷികളും പരമാവധി പ്രയോജനപ്പെടുത്താനാകും. ഓൺ-സ്ക്രീൻ ഉള്ളടക്കത്തിന്റെ എഐ പിന്തുണയുള്ള വിവർത്തനം, ചാറ്റ് സ്ക്രീൻഷോട്ടുകളിലെ പേരുകളുടെയും പ്രൊഫൈൽ പിക്‌ചറുകളുടെയും ഓട്ടോ പിക്‌സലേഷൻ, അനുമതികളും ആക്‌സസും മാനേജ് ചെയ്യാനുള്ള സ്വകാര്യതാ ഡാഷ്ബോർഡ് പോലെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകളും ഫോണിലുണ്ട്.

  ഈ വർഷം പുറത്തിറങ്ങുന്ന ഫോണുകളിൽ ഏറ്റവും മികച്ചവയിൽ ഒന്നാണ് OPPO F23 5G എന്ന കാര്യത്തിൽ സംശയമില്ല. വലിയ ബാറ്ററിയും വർദ്ധിത ബാറ്ററി ലൈഫുമുള്ള ഒരു ഫോണാണ് നിങ്ങൾ നോക്കുന്നതെങ്കിൽ നിങ്ങളുടെ തിരയൽ ഇവിടെ അവസാനിപ്പിക്കാം. ലോ-ബാറ്ററിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കാനും ചാർജിംഗിനെക്കുറിച്ച് പേടിക്കാതെ ഫോൺ ഉപയോഗിക്കാനും OPPO F23 5G നിങ്ങളെ സഹായിക്കും. ബാറ്ററിയിൽ മാത്രമല്ല, ഡിസൈൻ, ക്യാമറ തുടങ്ങി എല്ലാ മേഖലകളിലും ഈ ഫോൺ ഒരു പടി മുകളിലാണ്.

  OPPO F23 5G ഇന്ന് തന്നെ വാങ്ങൂ, അതിന്റെ സ്റ്റൈലിൽ അഭിമാനിക്കൂ. ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് നേടാൻ കഴിയുന്ന എല്ലാ ഓഫറുകളെക്കുറിച്ചും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  First published:

  Tags: Oppo