TRENDING:

ഓപ്പൺ എഐയിൽ വൻ 'ട്വിസ്റ്റ്‌': സാം ആൾട്ട്മാൻ വീണ്ടും സിഇഒ സ്ഥാനത്ത്

Last Updated:

സാം ആൾട്ട്മാന്റെ പെട്ടെന്നുള്ള പുറത്താക്കലിനെ തുടർന്ന് പലരും കമ്പനിയിൽ നിന്ന് രാജി വക്കാൻ ഒരുങ്ങിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാം ആൾട്ട്മാനെ പുറത്താക്കിയതോടെ കമ്പനിയിലെ നിരവധി ജീവനക്കാർ രാജി വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെതുടർന്ന് സാമിനെ തിരികെ കൊണ്ട് വരാൻ കരാർ ഉണ്ടാക്കി ഓപ്പൺ എഐ. സാം ആൾട്ട്മാന്റെ പെട്ടെന്നുള്ള പുറത്താക്കലിനെ തുടർന്ന് പലരും കമ്പനിയിൽ നിന്ന് രാജി വക്കാൻ ഒരുങ്ങിയിരുന്നു. തുടർന്നാണ് കമ്പനി ബോർഡിൽ ഉൾപ്പെടെ അഴിച്ചു പണികൾ നടത്തി സാമിനെ കമ്പനി തിരികെ എത്തിക്കുന്നത്.
സാം ആൾട്ട്മാൻ
സാം ആൾട്ട്മാൻ
advertisement

“സാം ആൾട്ട്മാനെ തിരികെ എത്തിക്കാൻ ഞങ്ങൾ അദ്ദേഹവുമായി ഒരു കരാർ ഉണ്ടാക്കി. കൂടാതെ ബ്രറ്റ് ടെയ്‌ലർ ചെയർമാനും, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവരെ അംഗങ്ങളുമാക്കി നിയമിച്ചുകൊണ്ട് പുതിയ കമ്പനി ബോർഡും രൂപീകരിച്ചു” – ഓപ്പൺ എഐ എക്സ് അക്കൗണ്ടിൽ കുറിച്ചു. തുടർന്ന് ഓപ്പൺ എഐലേക്കുള്ള തന്റെ തിരിച്ചുവരവ് സാം സ്ഥിരീകരിച്ചു.

“ഓപ്പൺ എ.ഐ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. കമ്പനിയുടെ പദ്ധതികൾ നടപ്പാക്കാനും എല്ലാവരെയും ഒന്നിപ്പിച്ചു നിർത്താനുമാണ് കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഞാൻ ശ്രമിച്ചത്. ഓപ്പൺ എഐലേക്ക് എത്രയും വേഗം തിരികെ എത്താനും മൈക്രോസോഫ്റ്റുമൊത്തുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു” സാം പറഞ്ഞു.

advertisement

“ഞങ്ങൾ ഈ കാര്യങ്ങൾ മുമ്പ് സംസാരിച്ചിരുന്നു. ഇത് വളരെ അത്യന്താപേക്ഷിതമായിരുന്നു” മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രതികരിച്ചു. സാം ആൾട്ട്മാനെ തിരിച്ചെടുക്കുന്നുവെന്ന വാർത്ത പുറത്ത് വന്നു നിമിഷങ്ങൾക്കകമാണ് പ്രതികരണം. ഓപ്പൺ എഐയിൽ നിന്നും പുറത്താക്കിയ സാമിനെ, നദെല്ല മൈക്രോസോഫ്റ്റിലേക്ക് ക്ഷണിച്ചിരുന്നു.

Also Read- സാം ആൾട്ട്മാനെ പുറത്താക്കി ഓപ്പൺ എഐയുടെ പുതിയ സിഇഒ മീരാ മുരാട്ടിയെ അറിയാമോ ?

കമ്പനി ബോർഡ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ബോർഡിനോടുള്ള സാമിന്റെ സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച സാമിനെ കമ്പനി സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. തുടർന്ന് കമ്പനിയുമായി സാം ചർച്ചകൾ നടത്തിയിരുന്നു. നിലവിലുള്ള ബോർഡ് അംഗങ്ങൾ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സാമിൽ നിന്നും മറ്റ് പലരിൽ നിന്നും കമ്പനി ബോർഡിനുണ്ടായ സമ്മർദ്ദം നിമിത്തം ഞായറാഴ്ച ചർച്ചകൾ തടസ്സപ്പെട്ടിരുന്നു. മുൻ ട്വിച്ച് സിഇഒ ആയ എമ്മേറ്റ് ഷിയറിനെ ബോർഡിന്റെ ചെയർമാനാക്കാനും കമ്പനി ബോർഡ് നിർദ്ദേശിച്ചു. സാമിനെ തങ്ങളുടെ എഐ ടീമിന്റെ ലീഡറായി നിയമിക്കും എന്ന് മൈക്രോസോഫ്റ്റും പറഞ്ഞിരുന്നു.

advertisement

ചാറ്റ് ജിപിടിയുടെ അവതരണത്തിലൂടെ പ്രശസ്തനായ സാമിന് എഐ മേഖലയുടെ വികസനത്തിലും ഗവേഷണത്തിലും വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഓപ്പൺ എഐയിൽ വൻ 'ട്വിസ്റ്റ്‌': സാം ആൾട്ട്മാൻ വീണ്ടും സിഇഒ സ്ഥാനത്ത്
Open in App
Home
Video
Impact Shorts
Web Stories