സാം ആൾട്ട്മാനെ പുറത്താക്കി ഓപ്പൺ എഐയുടെ പുതിയ സിഇഒ മീരാ മുരാട്ടിയെ അറിയാമോ ?

Last Updated:

പുതിയ സിഇഒ മീരാ മുരാട്ടി കുറച്ച് കാലമായി കമ്പനിയുടെ സി സ്യൂട്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ആൾട്ട്മാന്റെ പുറത്താകൽ കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കിച്ചേക്കില്ല.

Mira Murati
Mira Murati
സാം അൾട്ട്മാനെ പുറത്താക്കിക്കൊണ്ടുള്ള ഓപ്പൺ എഐയുടെ അപ്രതീക്ഷിത ഉത്തരവിലാണ് പുതിയ സിഇഒ ആയി മീര മുരാട്ടിയെ നിയമിക്കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. “കമ്പനി ബോർഡ് നടത്തിയ വിശദമായ അന്വേഷണങ്ങളിൽ സാം ആൾട്ട്മാന്റെ കമ്പനിയോടും ബോർഡിനോടുമുള്ള സമീപനവും ആശയവിനിമയവും സത്യസന്ധമല്ല എന്ന് കണ്ടെത്തി. അങ്ങനെ ഒരാളെ പദവിയിൽ നിന്നും പുറത്താക്കാൻ കമ്പനി ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ഓപ്പൺ എഐയുടെ സിഇഒ ആയി തുടരാൻ അദ്ദേഹം അർഹനല്ല” ഓപ്പൺ എഐ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ സിഇഒ മീരാ മുരാട്ടി കുറച്ച് കാലമായി കമ്പനിയുടെ സി സ്യൂട്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ആൾട്ട്മാന്റെ പുറത്താകൽ കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കിച്ചേക്കില്ല.
ആരാണ് മീരാ മുരാട്ടി?
അൽബേനിയൻ സ്വദേശിയായ മീര 16-ാം വയസിൽ പിയേഴ്സൺ കോളേജിലെ പഠനത്തിന്റെ ഭാഗമായി കാനഡയിൽ എത്തി. യുഎസിലെ ഇവി ലീഗ് ഡാർട്ട് മൗത്ത് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം നേടിയ മീര വിദ്യാർത്ഥിയായിരിക്കുമ്പോൾ അവസാന പ്രോജക്റ്റായി ഒരു ഹൈബ്രിഡ് റേസ് കാർ നിർമ്മിച്ചിരുന്നു.
advertisement
ഗോൾഡ്മാൻ സച്ച്, സോഡിയേക് എയറോസ്പേസ്, ടെസ്‌ല എന്നിവിടങ്ങളിലും മീര പ്രവർത്തിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് സെൻസർ സ്റ്റാർട്ടപ്പ് ആയ ലീപ് മോഷന്റെ പ്രോഡക്റ്റ് ആൻഡ് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായിരുന്ന മീര പിന്നീട് രാജി വയ്ക്കുകയും ഓപ്പൺ എഐയുടെ പാർട്ണർഷിപ്പ് ആൻഡ് അപ്ലയ്ഡ് എഐ യുടെ വൈസ് പ്രസിഡന്റ് ആവുകയുമായിരുന്നുവെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
“യഥാർത്ഥ ലോകത്തിലെ എഐ സാധ്യതകളെക്കുറിച്ചാണ് ടെസ്‌ലയിലും ലീപ് മോഷനിലും ഞാൻ പ്രവർത്തിച്ചിരുന്നത്. എജിഐ ആണ് ഞങ്ങൾ നിർമ്മിച്ച ഏറ്റവും പ്രധാനപ്പെട്ട ടെക്നോളജി, ഞാൻ അതിനെ എന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. ” ജൂലൈയിൽ വയർഡിന് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞു. 2018ൽ ഓപ്പൺ എഐയുടെ സൂപ്പർ കംപ്യൂട്ടിങ്ങിൽ പ്രവർത്തിച്ചു വന്ന മീര പിന്നീട് ചീഫ് ടെക്നോളജി ഓഫീസർ ആയി മാറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചാറ്റ് ജിപിടിയുടെ കൂടി ഭാഗമാണ് മീര. മീരയുടെ നേതൃത്വത്തിൽ എ ഐ ഉപയോഗിച്ചുള്ള നിരവധി പ്രോഡക്റ്റുകളുടെ നിർമ്മാണം നടന്നു ഇവയെല്ലാം ആളുകളെ എഐയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായിരുന്നു – എൻ ഡി ടി വി റിപ്പോർട്ടിൽ പറയുന്നു.
advertisement
ടീം അംഗങ്ങളെ ഒരുപോലെ പ്രവർത്തിപ്പിക്കുന്നതിലും, കൊടുക്കുന്ന പ്രോജക്ടുകൾ മികച്ച രീതിയിൽ ചെയ്ത് തീർക്കാനും മീരയ്ക്ക് കഴിവുണ്ട്. ഈ പ്രവർത്തന മികവാണ് ലോകത്തെ അതിശയിപ്പിക്കുന്ന എ ഐ ടെക്നോളജിയുടെ ഉദ്ഭവത്തിന് കാരണം ” മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല മണികണ്ട്രോളിനോട്‌ പറഞ്ഞു. ഇറ്റാലിയൻ, ആൽബേനിയൻ, ഇംഗ്ലീഷ് തുടങ്ങി മൂന്ന് ഭാഷകൾ മീരയ്ക്ക് സ്വായത്തമാണ്.
വെല്ലുവിളികൾ
ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ എഐയുടെ ചില വെല്ലുവിളികളെ മീര ചൂണ്ടിക്കാണിച്ചു. മോഡൽ സൃഷ്ടിക്കുമ്പോൾ ഒരുപക്ഷെ തെറ്റായ വിവരങ്ങൾ എഐ നൽകിയേക്കാം. വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ എഐക്ക് കഴിയുമെന്നും മീര പറഞ്ഞു. ഇതിന് ഗവണ്മെന്റിൽ നിന്നും മറ്റ് ബിസ്സിനസ്സ് പ്രവർത്തകരിൽ നിന്നുമുള്ള സഹകരണം ആവശ്യമാണെന്ന് പറഞ്ഞ മീര ഓപ്പൺ എഐയെ പോലൊരു കമ്പനിക്ക് സമൂഹത്തിൽ ഉള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും പറഞ്ഞു.
advertisement
ഡീപ് ഫേക്കുകൾ
എഐക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ആളുകളിൽ ഒരു അവബോധം ഉണ്ടാകണം. ഇത്തരം ഡീപ് ഫേക്കുകൾ ഉണ്ടാക്കുന്നതിൽ നിന്നും ആളുകളെ തടയാൻ കമ്പനി ശ്രമിക്കുന്നുണ്ട്. അതിനായി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡീപ് ഫേക്കുകൾ ശരിക്കും ഞങ്ങളെ അസ്വസ്ഥരാക്കുന്നു എന്ന് കോമേഡിയൻ ട്രെവർ നോവയുമായുള്ള ഒരു ടോക്ക് ഷോയിൽ മീര പറഞ്ഞു.
പുതിയ സിഇഒ
” ഓപ്പൺ എഐയിലെ എന്റെ കാലം വളരെ മികച്ചതായിരുന്നു, ഇത്രയധികം ആളുകളുമായി പ്രവർത്തിക്കാൻ കഴിഞ്ഞതും ഭാഗ്യമാണ്, കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം ” എന്ന് ഓപ്പൺ എഐയിൽ നിന്നും പുറത്തായ ശേഷം ആൾട്ട്മാൻ പറഞ്ഞു. കമ്പനിക്കുള്ളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പിഴവുകൾ കാരണം കമ്പനിക്ക് ആൾട്ട്മാന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് പുറത്താക്കലിന് കാരണം. ആൾട്ട്മാന്റെ പുറത്താകലിന് ശേഷം കമ്പനിയുടെ സഹ സ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജി വച്ചിരുന്നു.
advertisement
“എട്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ അപ്പാർട്മെന്റിൽ ഞങ്ങൾ കണ്ട് തുടങ്ങിയ സ്വപ്നം ഇന്ന് യഥാർഥ്യമാണ്, ഒരുപാട് വിഷമഘട്ടങ്ങളെയും വെല്ലുവിളികളെയും ഞങ്ങൾ നേരിട്ടു. ഇപ്പോൾ ഞാൻ രാജി വക്കുന്നു, ഗ്രെഗ് എക്‌സിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
സാം ആൾട്ട്മാനെ പുറത്താക്കി ഓപ്പൺ എഐയുടെ പുതിയ സിഇഒ മീരാ മുരാട്ടിയെ അറിയാമോ ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement