TRENDING:

Oppo Find N2 Flip | ഫോൺ മടക്കി പോക്കറ്റിലിടാം; ഓപ്പോ ഫ്ലിപ് മോഡൽ ഉടൻ വിപണിയിൽ; വിലയും ഫീച്ചറുകളും അറിയാം

Last Updated:

2023 മാർച്ച് 17 മുതൽ ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓപ്പോയുടെ ആദ്യ ഫ്ലിപ്പ്-മോഡൽ ഫോൺ ഇന്ത്യയിൽ ഉടൻപുറത്തിറക്കും. മീഡിയടെക് ഡൈമെൻസിറ്റി 9000+ SoC ആണ് ഫോൺ വിതരണം ചെയ്യുന്നത്. സാംസങ്ങിന്റെ ഗ്യാലക്സി ഇസഡ്4ഫ്ലിപ് ഫോണിന് മികച്ച എതിരാളിയായാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ് വിപണയിലെത്തുന്നത്. 89,999 രൂപയാണ് ഫോണിന്റെ പ്രാരംഭ വില. 2023 മാർച്ച് 17 മുതൽ ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.
advertisement

എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, കൊട്ടക് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിബി ഫിനാൻഷ്യൽ സർവീസസ്, വൺ കാർഡ് & അമെക്‌സ് തുടങ്ങിയ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 5000 രൂപ ക്യാഷ്ബാക്കും 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും ലഭിക്കും. കൂടാതെ ഒരു പഴയ ഓപ്പോ സ്മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 5,000 രൂപയുടെ ലോയൽറ്റി ബോണസും ലഭിക്കും.

ഗാലക്‌സി ഇസഡ്4 ഫ്ലിപ്പിന് സമാനമായ സവിശേഷതകളാണ് ഫൈൻഡ് എൻ2 ഫ്ലിപിന്റേതും. എന്നാൽ ഓപ്പോ ഫ്ലിപ്പ്-സ്റ്റൈൽ ഫോണിൽ വലിയ കവർ ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നിലവിലെ മറ്റ് ഫ്ലിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പിന് മടക്കിന്റെ അടയാളം കുറവാണ്.

advertisement

Also read: സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്കു കാരണമെന്ത്? 2008ലെ വാഷിങ്ടൺ മ്യൂച്വലിന്റെ പതനത്തിനു സമാനമാകുമോ?

ആസ്ട്രൽ ബ്ലാക്ക്, മൂൺലിറ്റ് പർപ്പിൾ തുടങ്ങിയനിറങ്ങളിൽ Find N2 Flip ലഭ്യമാണ്. 6.8 ഇഞ്ച് പ്രൈമറി ഫോൾഡബിൾ സ്‌ക്രീനാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 3.62 ഇഞ്ച് കവർ ഡിസ്പ്ലേയും ഉണ്ട്.ഫൈൻഡ് എൻ2 ഫ്ലിപ്പിന്റെ ഇന്ത്യൻ വേരിയന്റ് ഒരൊറ്റ മെമ്മറി കോൺഫിഗറേഷനിലാണ് വരുന്നത്. 8GB റാമും 256GB UFS 3.1 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. 5G നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്ന ഡ്യുവൽ നാനോ സിം കാർഡ് സ്ലോട്ടുകളും ഉണ്ട്. പിൻവശത്ത് 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. കൂടാതെ, പഞ്ച് ഹോൾ കട്ടൗട്ടിനുള്ളിൽ 32 എംപി സെൽഫി ക്യാമറയും ഒരുക്കിയിട്ടുണ്ട്.

advertisement

4,300 mAh ബാറ്ററി 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നു. കൂടാതെ Wi-Fi 6, 5G, ബ്ലൂടൂത്ത് 5.2 എന്നിവയും ലഭ്യമാണ്. ഫ്ലിപ് മോഡൽ ഫോണുകളിൽ സാംസങ്ങിനൊപ്പം മത്സരിക്കാൻ ഇത്തരത്തിൽ മികച്ച ഫീച്ചറുകളാണ് ഓപ്പോ വാഗ്ദാനം ചെയ്യുന്നത്.

ടെക് വിപണിയിലെ പുത്തൻ ട്രെൻഡാണ് മടക്കാവുന്ന ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും. കംപ്യൂട്ടറുകളുടെ കാര്യത്തിൽ ഈ മേഖലയിൽ പ്രവേശിച്ച പ്രധാന ബ്രാൻഡുകളിലൊന്നാണ് ലെനോവോ. അതിനുശേഷം വരുന്നത് അസൂസ് ആണ്. അസൂസിന്റെ സെൻബുക്ക് ഫോൾഡ് 17 ഒഎൽഇഡി (ZenBook Fold 17 OLED) ലാപ്‌ടോപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

advertisement

Summary: Oppo Find N2 Flip smartphone debuts in Indian market. Get to know about its features and qualities

മലയാളം വാർത്തകൾ/ വാർത്ത/Money/
Oppo Find N2 Flip | ഫോൺ മടക്കി പോക്കറ്റിലിടാം; ഓപ്പോ ഫ്ലിപ് മോഡൽ ഉടൻ വിപണിയിൽ; വിലയും ഫീച്ചറുകളും അറിയാം
Open in App
Home
Video
Impact Shorts
Web Stories