TRENDING:

'സാങ്കേതികവിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം'; എഐയുടെ 'വിനാശകരമായ സാധ്യതകള്‍' ചൂണ്ടിക്കാട്ടി പോപ്പ് ഫ്രാന്‍സിസ്‌

Last Updated:

തനിക്ക് ഇതുവരെയും കംപ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്ന് പോപ് നേരത്തെ പറഞ്ഞിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാങ്കേതികവിദ്യ മനുഷ്യരാശിയുടെ സേവനത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സംസാര വിഷയമായി മാറിയ ഈ സമയത്ത് അതുണ്ടാക്കുന്ന അപകടങ്ങളെ കരുതിയിരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭയുടെ അടുത്ത ലോകസമാധാന ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കൃത്രിമബുദ്ധിയും (എഐ) സമാധാനവും എന്നതാണ് ഈ വര്‍ഷത്തെ സമാധാന ദിനത്തിന്റെ പ്രമേയം. പുതുവത്സര ദിനത്തിലാണ് കത്തോലിക്കാ സഭ ലോകസമാധാനദിനം കൊണ്ടാടുന്നതെങ്കിലും വളരെ നേരത്തെ തന്നെ വത്തിക്കാന്‍ ഇതിനോട് അനുബന്ധിച്ചുള്ള സന്ദേശം പങ്കുവെച്ചിരിക്കുകയാണ്.
advertisement

ഈ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് വിനാശകരമായ സാധ്യതകളാണുള്ളതെന്നും അവയുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് ഇതുവരെയും കംപ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്ന് പോപ് നേരത്തെ പറഞ്ഞിട്ടുണ്ട്.

Also read-മകൻ ട്വിറ്ററിൽ സമയം കളയുകയാണെന്ന് ആശങ്കപ്പെട്ടു: ‘X’ ആപ്പിനെ കുറിച്ചുള്ള അച്ഛന്റെ പ്രതികരണത്തിന് പിന്നിൽ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മാനുഷിക പ്രവര്‍ത്തനം, വ്യക്തിപരവും സാമൂഹികവുമായ ജീവിതം, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ എന്നിവയില്‍ വളരെ വേഗത്തിലുള്ള സ്വാധീനമാണ് അത് ചെലുത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എഐ എന്ന ആശയത്തെയും അതിന്റെ ഉപയോഗത്തെയും ഉത്തരവാദിത്വത്തോടെ വിന്യസിക്കേണ്ടത് അടിയന്തരമായി നേരിടേണ്ട കാര്യമാണെന്ന് പോപ്പ് പറഞ്ഞു. അത് മനുഷ്യരാശിയുടെ സേവനത്തിനും ഭൂമിയുടെ സംരക്ഷണത്തിനും വേണ്ടിയായിരിക്കണം. കൂടാതെ, വിദ്യാഭ്യാസ നിയമ മേഖലകളിലേക്ക് ധാര്‍മിക പ്രതിഫലനം വ്യാപിപ്പിക്കേണ്ടത്അത്യാവശ്യമാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കാന്‍ സാങ്കേതിക വികസനം അനിവാര്യമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും പോപ് പറഞ്ഞു.

advertisement

അതേസമയം, നിരവധി വിദഗ്ധര്‍ എഐയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ഇതിനോടകം പ്രകടിപ്പിച്ചിട്ടുണ്ട്. അത് ഉപയോഗിക്കുമ്പോള്‍ ഉചിതമായ നിയന്ത്രണം ആവശ്യമാണെന്നും അവര്‍ നിർദേശിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
'സാങ്കേതികവിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം'; എഐയുടെ 'വിനാശകരമായ സാധ്യതകള്‍' ചൂണ്ടിക്കാട്ടി പോപ്പ് ഫ്രാന്‍സിസ്‌
Open in App
Home
Video
Impact Shorts
Web Stories