മകൻ ട്വിറ്ററിൽ സമയം കളയുകയാണെന്ന് ആശങ്കപ്പെട്ടു: 'X' ആപ്പിനെ കുറിച്ചുള്ള അച്ഛന്റെ പ്രതികരണത്തിന് പിന്നിൽ?

Last Updated:

ട്വിറ്ററിന്റെ പുതിയ ലോഗോയുമായി ബന്ധപ്പെട്ട് ഒരാൾ പങ്കുവച്ച ഒരു ട്വീറ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്

Twitter, X
Twitter, X
എലോൺ മസ്‌ക് ട്വിറ്ററിന്റെ ലോഗോ ‘എക്‌സ്’ എന്നാക്കി അപ്‌ഡേറ്റ് ചെയ്തതിൽ ഇപ്പോഴും പല ഉപഭോക്താക്കളും ആശങ്കാകുലരാണ്. കാരണം ആ പഴയ നീല പക്ഷിയെ മറക്കാനായി ഇപ്പോഴും പലർക്കും സാധിച്ചിട്ടില്ല. കൂടാതെ എക്സ് വീഡിയോകൾ (പോൺ വീഡിയോകൾ) ആണെന്നു കരുത് പല രക്ഷിതാക്കളും ഈ ഐക്കണെ തെറ്റിദ്ധരിക്കാനുള്ള സാധ്യതയും പലരും ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് ഇപ്പോഴും പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും ട്വിറ്ററിന്റെ പുതിയ ലോഗോയുമായി ബന്ധപ്പെട്ട് ഒരാൾ പങ്കുവച്ച ഒരു ട്വീറ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.
ആ ട്വീറ്റ് ഇങ്ങനെയാണ്. “ഇന്നലെ രാത്രി ഞാൻ എന്റെ മകന്റെ ഫോൺ പരിശോധിച്ചപ്പോൾ അവന്റെ പക്കൽ X എന്ന ഐക്കൺ ഉള്ള ഒരു ആപ്പ് ഉണ്ടെന്ന് കണ്ടു. അവൻ ട്വിറ്ററിൽ സമയം ചിലവഴിക്കുകയാണോ എന്ന് ഒരു നിമിഷം ഞാൻ ആശങ്കപ്പെട്ടു. എന്നാൽ നന്ദി, അത് വെറും എക്സ് വീഡിയോകൾ മാത്രമായിരുന്നു,” എന്ന് ഡോ. പരീഖ് പട്ടേൽ എന്നയാൾ കുറിച്ചു . ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു ട്വിസ്റ്റ് ആണ് ഈ അച്ഛന്റെ പ്രതികരണത്തിൽ ഉണ്ടായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്തിൽ ഒന്നടങ്കം ചിരി പടർത്തി കൊണ്ടിരിക്കുകയാണ്. ട്വിറ്റർ ഉപയോഗിക്കുന്നതുകൊണ്ടുള്ള ‘ദോഷം’ ഇത്തരം അഡൾട്ട് വെബ്‌സൈറ്റിനേക്കാൾ വലുതായിരിക്കാം എന്ന ആശയം ആണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
ഈ പോസ്റ്റിനു താഴെ പലതരത്തിലുള്ള പ്രതികരണങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. പോസ്റ്റ് വായിച്ച ഒരാൾ “വളരെ നന്നായി, ഇത് വളരെ ആശങ്കാജനകമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്” എന്ന് കമന്റ് ചെയ്തു. ചിലരാകട്ടെ ഈ പോസ്റ്റ് കണ്ട് ” യാഥാർത്ഥ്യ ബോധത്തോടെ ചിന്തിക്കുന്ന പിതാവ്”., എന്ന് അദ്ദേഹത്തെ വാഴ്ത്തി. “ട്വിറ്ററിലെ എല്ലാ വിഷാംശങ്ങളും ഒഴിവാക്കുക.. നല്ല രക്ഷാകർതൃത്വം”, എന്നായിരുന്നു ഇതിലെ മറ്റൊരു കമന്റ്. ഇത്തരത്തിൽ എണ്ണാൻ കഴിയാത്തത്ര കമന്റുകളുടെ പ്രവാഹമാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
advertisement
ട്വിറ്ററിൽ ഇതിനോടകം തന്നെ ഈ പോസ്റ്റ് 92000 ആളുകൾ കണ്ടുകഴിഞ്ഞു. പലരും എക്സ് എന്ന ലോഗോ മാറ്റത്തിനുശേഷം ഇപ്പോൾ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. അതോടൊപ്പം ട്വിറ്ററിന്റെ മീഡിയ പ്ലെയറിന് എക്സ‍്‍ വീഡിയോസ് എന്ന് പേരിട്ടാൽ അഡൽറ്റ് എന്റർടെയ്ൻമെന്റ് സൈറ്റുകൾക്ക് മസ്കിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ചിലർ തമാശയായും പറയുന്നുണ്ട്.
ലോഗോയ്ക്ക് പുറമേ നിലവിലെ ഡൊമൈന് പകരം X.COM എന്ന ഡൊമൈനിലേക്ക് അധികം വൈകാതെ ട്വിറ്റർ മാറും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ X.COM എന്ന് സേർച്ച് ചെയ്താൽ ട്വിറ്റർ സൈറ്റിലേക്കാണ് പോകുന്നത്. ‘X Everything App’ എന്ന പേരിലേക്ക് കമ്പനിയെ മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ ലോഗോ മാറ്റമെന്നാണ് സാങ്കേതിക നിരീക്ഷകർ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
മകൻ ട്വിറ്ററിൽ സമയം കളയുകയാണെന്ന് ആശങ്കപ്പെട്ടു: 'X' ആപ്പിനെ കുറിച്ചുള്ള അച്ഛന്റെ പ്രതികരണത്തിന് പിന്നിൽ?
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement