TRENDING:

സ്മാ‍‍ർട്ട് വാച്ചിലെ സ്ക്രീനിൽ ക്യൂആ‍ർ കോഡ്; ഓട്ടോ ഡ്രൈവറുടെ സ്മാ‍ർട്ട് ഐഡിയയ്ക്ക് കൈയടിച്ച് സൈബ‍‍ർ ലോകം

Last Updated:

പ്രതിദിനം 2,000 രൂപ മുതൽ 2,500 രൂപ വരെ ഇദ്ദേഹം ഓട്ടോ ഓടിച്ച് സമ്പാദിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ടെക് ന​ഗരം എന്നറിയപ്പെടുന്ന സിറ്റിയാണ് ബം​ഗളൂരു. ഇപ്പോഴിതാ ബം​ഗളൂരുവിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ടെക് വൈദ​ഗ്ധ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോഴും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുമെല്ലാം ക്യൂആ‍ർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി പണമടയ്ക്കുന്നത് ഇന്നൊരു സാധാരണ കാര്യമാണ്. എന്നാൽ തന്റെ സ്മാർട്ട് വാച്ചിന്റെ സ്‌ക്രീൻ സേവറായി ക്യുആർ കോഡ് സെറ്റ് ചെയ്ത ഓട്ടോ ഡ്രൈവറാണ് എക്‌സിൽ താരമായി മാറിയിരിക്കുന്നത്.
advertisement

ചന്ദൻ കെആർ പേട്ട് എന്നാണ് ഈ ഓട്ടോ ഡ്രൈവറുടെ പേര്. @_waabi_saabi_ എന്നയാളുടെ ട്വീറ്റിലൂടെയാണ് ഇദ്ദേഹം വൈറലായത്. അയൺ മാൻ എന്ന ചിത്രത്തിലെ ‘ടോണി സ്റ്റാർക്ക്’ എന്ന് വിളിച്ചാണ് എക്സ് ഉപയോക്താവ് ചന്ദനെക്കുറിച്ച് എഴുതിയത്. സാങ്കേതികവിദ്യയെ ഇത്തരത്തിൽ വ്യത്യസ്തമായി ഉപയോ​ഗിച്ചതിനാണ് ടോണി സ്റ്റാ‍ർക്കുമായി എക്സ് ഉപയോക്താവ് ഓട്ടോ ഡ്രൈവറെ താരതമ്യം ചെയ്തത്. ‌

ക്യാമറ സെന്‍സറുകള്‍ക്കും ഡിസ്‌പ്ലേ പാനലുകള്‍ക്കും ക്ഷാമം; ഐഫോണ്‍ 15-ന്റെ ഉത്പാദനം ആപ്പിള്‍ കുറച്ചേക്കും

advertisement

“ഇന്ന് ഞാൻ @nammayatriയിൽ നമ്മ ടോണി സ്റ്റാർക്കിനെ കണ്ടു. ഞാൻ എന്റെ ഓട്ടോ ഡ്രൈവറോട് QR കോഡ് ചോദിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ കൈയിൽ കെട്ടിയിരുന്ന സ്മാർട്ട് വാച്ചാണ് എനിയ്ക്ക് കാണിച്ചു തന്നത്. ക്യൂ ആ‍ർ കോഡ് അദ്ദേഹത്തിന്റെ സ്മാർട്ട് വാച്ച് സ്‌ക്രീൻസേവറായി സേവ് ചെയ്‌തിരിക്കുകയായിരുന്നു. 11,000 ഓളം ഫോളോവേഴ്സുള്ള ഉപയോക്താവാണ് ഈ കുറിപ്പ് പങ്കുവച്ചത്.

ക്യൂആർ കോഡ് സ്ക്രീൻ സേവറാക്കാനുള്ള ആശയം എവിടുന്ന് കിട്ടി എന്ന ചോദ്യത്തിന് ചന്ദന്റെ മറുപടി ഇങ്ങനയായിരുന്നു:”ഡ്രൈവിംഗിനിടെ എനിക്ക് സമയം നോക്കാം. ഓരോ റൈഡിന് ശേഷവും ക്യുആർ കോഡ് എടുത്ത് കാണിക്കുന്നതിനേക്കാൾ സൗകര്യമിതാണ്,” അദ്ദേഹം പറഞ്ഞു. 50ലധികം യാത്രക്കാ‍ർ തന്റെ ഈ വാച്ച് ഡിസ്‌പ്ലേയുടെ ഫോട്ടോകൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ഏകദേശം 4,000ത്തോളം ലൈക്കുകളും ഒരു ലക്ഷത്തിലധികം വ്യൂസുമാണ് @_waabi_saabi_ യുടെ ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. മറ്റ് ചില സമാന കഥകളും ചില‍ർ പങ്കുവച്ചു.

ക്യൂആ‍ർ കോഡ് ഫോണിന്റെ വാൾപേപ്പർ ആക്കിയിട്ടുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറെക്കുറിച്ച് മുംബൈ സ്വദേശിയായ ഒരു ഉപയോക്താവ് പങ്കുവച്ചു. ഫോൺ അൺലോക്ക് ചെയ്ത് സമയം കളയുന്നത് ഒഴിവാക്കാനാണ് അദ്ദേഹം വാൾപേപ്പറായി ക്യൂ ആ‍‍ർ കോഡിന്റെ ചിത്രം ഉപയോ​ഗിച്ചിരിക്കുന്നതെന്ന് ഈ എക്സ് ഉപയോക്താവ് പറഞ്ഞു.

advertisement

ബം​ഗളൂരു ന​ഗരത്തിലെ ഓട്ടോ ഡ്രൈവറായ ചന്ദൻ നമ്മ യാത്രി ആപ്പിൽ നിന്നും റൈഡുകൾ സ്വീകരിക്കാറുണ്ട്. പ്രതിദിനം 2,000 രൂപ മുതൽ 2,500 രൂപ വരെ ഇദ്ദേഹം ഓട്ടോ ഓടിച്ച് സമ്പാദിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
സ്മാ‍‍ർട്ട് വാച്ചിലെ സ്ക്രീനിൽ ക്യൂആ‍ർ കോഡ്; ഓട്ടോ ഡ്രൈവറുടെ സ്മാ‍ർട്ട് ഐഡിയയ്ക്ക് കൈയടിച്ച് സൈബ‍‍ർ ലോകം
Open in App
Home
Video
Impact Shorts
Web Stories