ക്യാമറ സെന്‍സറുകള്‍ക്കും ഡിസ്‌പ്ലേ പാനലുകള്‍ക്കും ക്ഷാമം; ഐഫോണ്‍ 15-ന്റെ ഉത്പാദനം ആപ്പിള്‍ കുറച്ചേക്കും
- Published by:Rajesh V
- trending desk
Last Updated:
കാമറ സെന്‍സറുകള്‍, ഡിസ്‌പ്ലേ പാനലുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാലാണ് ഉത്പാദനം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.
ചില ഘടകഭാഗങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഐഫോണ്‍ 15-ന്റെ ഉത്പാദനം ആപ്പിള്‍ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കാമറ സെന്‍സറുകള്‍, ഡിസ്‌പ്ലേ പാനലുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാലാണ് ഉത്പാദനം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. സെപ്റ്റംബറിലാണ് ഐഫോണിന്റെ 15-ാം പതിപ്പിന്റെ ഔദ്യോഗിക ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. 77 മില്യണ്‍ ഐഫോണുകള്‍ കയറ്റിയയക്കുമെന്ന് ആപ്പിളിന്റെ അനലിസ്റ്റായ ജെഫ് പു നിക്ഷേപകര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. നേരത്തെ 83 മില്ല്യണ്‍ ഐഫോണുകള്‍ കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. (Image: 9to5 Mac)
advertisement
കാമറ സെന്‍സര്‍, പ്രോ മോഡലുകള്‍ക്കുപയോഗിക്കുന്ന ടൈറ്റാനിയം ഫ്രെയിം, കനം കുറഞ്ഞ പുതിയ ഒഎല്‍ഇഡി പാനലുകള്‍ എന്നിവയുള്‍പ്പടെ വിവിധ ഘടകഭാഗങ്ങളുടെ വിതരണ പ്രശ്‌നങ്ങള്‍ ആപ്പിളിന്റെ വന്‍തോതിലുള്ള ഉത്പാദനത്തിന് തടസമാകാന്‍ ഇടയുണ്ട്. ഇത് കൂടാതെ, ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് വില അല്‍പം ഉയരുമെന്നാണ് കരുതുന്നത്. ഇതു മൂലം ഫോണിന് ആവശ്യക്കാര്‍ കുറയാനും സാധ്യതയുണ്ട്.
advertisement
advertisement
advertisement
advertisement