TRENDING:

ബാറ്ററി അധിക സമയം ചാര്‍ജ് ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കുമോ? ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ കാരണമെന്ത്?

Last Updated:

ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ കുറ്റക്കാര്‍ ആരാണ്?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈയിടെയായി ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുമ്പോള്‍ അത് ഉപയോഗിക്കുന്നയാളെ ആണോ ഉണ്ടാക്കിയ ആളെയാണോ കുറ്റപ്പെടുത്തേണ്ടത്? എങ്ങനെയാണ് ഫോണ്‍ കമ്പനി അന്വേഷണം നടത്തുന്നത്. ഇത് കുറെയേറെ വിഷമം പിടിച്ച കാര്യമാണ്. മിക്കപ്പോഴും മൊബൈല്‍ഫോണ്‍ കമ്പനിക്കാര്‍ അത് ഉപയോഗിക്കുന്നവരെയാണ് കുറ്റപ്പെടുത്താറ്. ആരാണ് ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം നടത്താറുണ്ടോ?
advertisement

യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി ഇന്നൊവേഷന്‍ സെന്ററിലെ ഗവേഷകരുമായി ന്യൂസ് 18 ഇതുസംബന്ധിച്ച് സംസാരിക്കുകയും ബാറ്ററിയുടെ ഫൊറന്‍സിക്കുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കുകയുമുണ്ടായി. ഇത് ഒരു ഗൂഢമായ കാര്യമാണ്. പൊട്ടിത്തെറിച്ച ഫോണിന്റെ ബാറ്ററിയോ മറ്റേതെങ്കിലും ഭാഗങ്ങളോ കിട്ടുമ്പോള്‍ എന്താണ് അതിന് കാരണമെന്നാണ് ന്യൂസ് 18 കണ്ടെിയത്. ബാറ്ററിയിന്മേല്‍ ഒട്ടേറെ പരീക്ഷണങ്ങളാണ് നടത്തുന്നത്. ബാറ്ററി നശിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. കേടുപാടുകള്‍ സംഭവിച്ച ബാറ്ററിയില്‍ നിന്ന് ഞങ്ങള്‍ ഒരു പ്രത്യേക തെളിവ് ഉപയോഗിച്ച് സംഭാവിക്കാനിടയുള്ള കാരണം മനസ്സിലാക്കുകയാണ് ചെയ്യുന്നത്-യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ പറഞ്ഞു.

advertisement

Also read-ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ; ‘ഐക്കൺ ഓഫ് ദി സീസ്’ അടുത്തവർഷം കന്നിയാത്രയ്ക്ക് ഒരുങ്ങുന്നു

ലളിതമായി പറഞ്ഞാല്‍, ബാറ്ററിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന കേന്ദ്രത്തില്‍ വെച്ച്, വിദഗ്ധര്‍ മനഃപൂര്‍വം ബാറ്ററി അമിതമായി ചാര്‍ജ് ചെയ്യുകയോ ചാര്‍ജ് ഒഴിവാക്കുകയോ കേടുവരുത്തുകയോ ചെയ്യും. തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടി ബാറ്ററി ഇപ്രകാരം ചെയ്ത് പൊട്ടിത്തെറിപ്പിച്ചതിനു ശേഷമാണ് തെളിവുകള്‍ ശേഖരിക്കുന്നത്. ഇനി പരീക്ഷണം നടത്തിയതിന്റെ സാംപിള്‍ അയച്ചശേഷം യഥാര്‍ത്ഥ പൊട്ടിത്തെറിക്ക് കാരണം സമാനമായ രീതിയിയാണോയെന്ന് താരതമ്യപ്പെടുത്തുകയാണ് പതിവ്. ഫോണ്‍ വെള്ളത്തില്‍ വീണത് മൂലമുള്ള പ്രശ്‌നങ്ങള്‍, അധിക സമയം റീച്ചാര്‍ജ് ചെയ്യുന്നത്, കൂടുതല്‍ അളവില്‍ വൈദ്യുതി കടന്ന് പോകുന്നത്, അല്ലെങ്കില്‍ ബാറ്ററിയില്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ പറ്റുന്നത് എന്നിവയെല്ലാം ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കാം. ഓരോ കേസും അനുസരിച്ച് അവ കേടുപാടുകളുമായി താരതമ്യപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്തുകയാണ് പതിവ്.

advertisement

കൂടുതല്‍ സമയം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ് ബാറ്ററി പൊട്ടിത്തെറിക്കാന്‍ പ്രധാന കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ കപ്പാസിറ്റിയുള്ള ബാറ്ററിയില്‍ കൂടി ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി കടന്നുപോകുന്നതും മറ്റൊരു പ്രധാന കാരണമാണ്. അതേസമയം, ബാറ്ററി ഇങ്ങനെ പൊട്ടിത്തെറിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്തുക എല്ലായ്‌പ്പോഴും സാധ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ബാറ്ററിയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെക്കാന്‍ കഴിയാത്തത് മൂലമാണത്. ബാറ്ററി പൊട്ടിത്തെറിക്കുന്നതിനുള്ള ശരിക്കുള്ള കാരണം കണ്ടെത്താന്‍ വളരെ വിഷമമാണ്. ഏറെ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണത്. കൂടാതെ, ബാറ്ററിയില്‍ പരീക്ഷണം നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ വളരെയേറെ വിലപിടിപ്പുള്ളതുമാണ്.

advertisement

Also read- Today in AI: ക്യാൻസർ ചികിത്സിച്ചു ഭേദമാക്കും; കള്ളപ്പണം തടയും; പ്രതീക്ഷയേകി പുതിയ എഐ ടൂളുകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ മറ്റ് കമ്പനികളില്‍ നിന്ന് വാങ്ങുന്നവരാകയാല്‍ അവ എങ്ങനെയാണ് ടെസ്റ്റ് ചെയ്യുന്നതെന്ന് അത് വാങ്ങുന്നവരോട് പറയാറില്ല. അതിനാല്‍ തന്നെ ഫോണ്‍ പൊട്ടിത്തെറിക്കുമ്പോള്‍ അത് ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് എളുപ്പമാണ്. ബാറ്ററി കൂടുതലായി ചാര്‍ജ് ചെയ്യുന്നത് മൂലമാണെന്ന് അവര്‍ പറയുകയും ചെയ്യും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ബാറ്ററി അധിക സമയം ചാര്‍ജ് ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കുമോ? ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ കാരണമെന്ത്?
Open in App
Home
Video
Impact Shorts
Web Stories