Today in AI: ക്യാൻസർ ചികിത്സിച്ചു ഭേദമാക്കും; കള്ളപ്പണം തടയും; പ്രതീക്ഷയേകി പുതിയ എഐ ടൂളുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ആരോഗ്യം, ബാങ്കിങ്, സാമ്പത്തികം തുടങ്ങി സമസ്തമേഖലകളിലേക്കും ഓരോ ദിവസവും പുതിയ എഐ ടൂളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു
ഓരോ ദിവസവും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായ പുതിയ സാങ്കേതികവിദ്യകളാണ് കണ്ടെത്തുന്നത്. ആരോഗ്യം, ബാങ്കിങ്, സാമ്പത്തികം തുടങ്ങി സമസ്തമേഖലകളിലേക്കും ഓരോ ദിവസവും പുതിയ എഐ ടൂളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയിതാ, പുതിയ മൂന്ന് എ ഐ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നു.
1. ക്രയോസെക്ഷൻ ഹിസ്റ്റോപത്തോളജി അസസ്‌മെന്റ് ആൻഡ് റിവ്യൂ മെഷീൻ
മസ്തിഷ്കത്തിലെ ക്യാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഒരു എ ഐ ടൂളാണിത്. ക്രയോസെക്ഷൻ ഹിസ്റ്റോപത്തോളജി അസസ്‌മെന്റ് ആൻഡ് റിവ്യൂ മെഷീൻ അല്ലെങ്കിൽ ചാം എന്നാണ് ഇത് അറിയപ്പെടുന്നത്. അപകടകാരിയായ ഗ്ലിയോമ ട്യൂമർ, ജനറ്റിക്കൽ പ്രൊഫൈൽ വിശകലനം ചെയ്താണ് ചാം ചികിത്സയിൽ സഹായിക്കുന്നത്.
ഗ്ലിയോബ്ലാസ്റ്റോമ എന്ന അപകടകാരിയായ ക്യാൻസർ ചികിത്സിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ മരണത്തിനിടയാക്കും. അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂറോളജിക്കൽ സർജൻസ് പറയുന്നതനുസരിച്ച്, ഗ്ലിയോബ്ലാസ്റ്റോമയുള്ളവരിൽ 17 ശതമാനം പേർ മാത്രമാണ് രോഗനിർണയത്തിന് ശേഷം രണ്ടാം വർഷം അതിജീവിക്കുന്നത്. ഏറെ കൃത്യതയോടെ രോഗം കണ്ടെത്താനും, നൽകേണ്ട ചികിത്സ സംബന്ധിച്ച് വ്യക്തത നൽകാനും ഇതിന് കഴിയും. നിലവിലുള്ള ജനിതക പരിശോധനകൾ പോലെ ഈ ഉപകരണം കമ്പ്യൂട്ടർ സംവിധാനത്തിന്‍റെ സഹായത്തോട ട്യൂമറിന്റെ ജനിതക പ്രൊഫൈൽ ഉൾപ്പടെ മനസിലാക്കുകയും ഏതുതരം ചികിത്സ വേണമെന്ന് നിർദേശിക്കുകയും ചെയ്യുന്നു.
advertisement
2. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന എഐ ടൂൾ
ബാങ്കുകൾക്ക് ഏറെ ഉപയോഗപ്രദമായ ഒരു എ ഐ ടൂളാണിത്. ബാങ്കിങ് ഇടപാടുകൾ നിരീക്ഷിക്കുക, ഉയർന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കളെ തിരിച്ചറിയുക, ഉപഭോക്താക്കളെക്കുറിച്ച് കൃത്യമായ ജാഗ്രത പുലർത്തുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക, മാനുവൽ സ്ക്രീനിംഗ് കുറയ്ക്കുക എന്നിവയാണ് ഈ ടൂൾ ചെയ്യുന്നത്.
2019 ഓഗസ്റ്റ് വരെ, ആർബിഐ അതിന്റെ അക്കൗണ്ട് തുറക്കൽ/ഓപ്പറേഷൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും ഫണ്ടുകളുടെ അന്തിമ ഉപയോഗ നിരീക്ഷണത്തിലും പരാജയപ്പെട്ടതിന് ബാങ്കുകളിൽ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും അക്കൗണ്ട് ഓപ്പറേഷൻ മെച്ചപ്പെടുത്തുന്നതിനായി ബാങ്കിംഗ് മേഖലയിൽ പുതിയ എഐ ടൂളുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എഐയ്ക്ക് തത്സമയം വലിയ അളവിലുള്ള ഇടപാട് ഡാറ്റ പരിശോധിക്കാൻ കഴിയും. ഇവയ്ക്ക് കൂടുതൽ പരിശോധിക്കേണ്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സാധിക്കും.
advertisement
3. ഗൂഗിളിന്റെ മെഡിക്കൽ എഐ ചാറ്റ്ബോട്ട്
ഗൂഗിൾ അവതരിപ്പിച്ച എഐ അധിഷ്ഠിത ചാറ്റ് ബോട്ടാണിത്. Med-PaLM 2 എന്നാണ് ചാറ്റ്ബോട്ടിനെ വിളിക്കുന്നത്
മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇതിന് കഴിയും.
മെഡിക്കൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന AI ചാറ്റ്‌ബോട്ട് ഗൂഗിളിന്റെ PalM 2, ലാർജ് ലാംഗ്വേജ് മോഡൽ (LLM) അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് മെയ് മാസത്തിൽ Google I/O സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 10, 2023 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Today in AI: ക്യാൻസർ ചികിത്സിച്ചു ഭേദമാക്കും; കള്ളപ്പണം തടയും; പ്രതീക്ഷയേകി പുതിയ എഐ ടൂളുകൾ


