പ്രതീക്ഷിച്ചതു പോലെ, ലോഞ്ച് ചെയ്യുന്ന ദിവസം ഷവോമി സ്മാര്‍ട്ട്‌ഫോണിന്റെ ഒരു പ്രധാന സവിശേഷത വെളിപ്പെടുത്തും. റെഡ്മി നോട്ട് 10എസിനെ അപേക്ഷിച്ച് അപ്ഗ്രേഡുകളോടെയാകും ഫോണ്‍ എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതായത് പുത്തന്‍ റെഡ്മി നോട്ട് 11എസിന് ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ G96 ചിപ്സെറ്റും കുറഞ്ഞത് 6.43-ഇഞ്ച് ഡിസ്പ്ലേ സ്‌ക്രീനും ഫുള്‍-എച്ച്ഡി+ റെസല്യൂഷനും ഉണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 5,000mAh ബാറ്ററി എന്നിവയും ഫോണിൽ പ്രതീക്ഷിക്കുന്നു. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
advertisement
Also Read- iPhone Offer| വെറും 17,599 രൂപയ്ക്ക് ഐഫോൺ സ്വന്തമാക്കാം; ആമസോണിലെ ഓഫർ അറിയാം
സമീപകാലത്ത് കമ്പനി പുറത്തുവിട്ട പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്, റെഡ്മി നോട്ട് 11 സീരീസിന് സമാനമായ ഫ്ലാറ്റ് ഫിനിഷാണ് റെഡ്മി നോട്ട് 11എസിനും ഉണ്ടാവുക എന്നാണ്. ശ്രദ്ധേയമായ വ്യത്യാസം പിന്നില്‍ അല്‍പ്പം ഇടുങ്ങിയ ക്യാമറ മൊഡ്യൂളായിരിക്കും. അത് മൊത്തം നാല് ലെന്‍സുകളും എല്‍ഇഡി ഫ്ലാഷും ഉള്‍ക്കൊള്ളുന്നതാവും. ഈ മൊഡ്യൂളില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും മാക്രോ, ബൊക്കെ ഷോട്ടുകള്‍ക്കായി രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുകളും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
റെഡ്മി നോട്ട് 11 എസ് മൂന്ന് മെമ്മറി കോണ്‍ഫിഗറേഷനുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ട് ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. മൂന്നാമത്തേത് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ളതായിരിക്കും.
അതേസമയം, റെഡ്മി നോട്ട് 11 4ജി, റെഡ്മി നോട്ട് 11 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നിവയുടെ പുതിയ വേരിയന്റുകള്‍ ജനുവരി 26 ന് റെഡ്മി ആഗോള തലത്തില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 11 സീരീസിനെ അപേക്ഷിച്ച് ഫോണുകള്‍ക്ക് നിരവധി വ്യത്യാസങ്ങളുണ്ടെന്ന് അഭ്യൂഹമുണ്ട്.