5,000 രൂപ വരെയുള്ള റീചാർജ് തുകകൾക്ക് ഉപഭോക്താക്കൾ ഇനി മുതൽ യുപിഐ പിൻ പോലും നൽകേണ്ടതില്ല. ഉപയോക്താക്കൾക്ക് UPI AUTOPAY വഴി താരിഫ് പ്ലാനുകളുടെ ഇ-മാൻഡേറ്റ് സൃഷ്ടിക്കാനും പരിഷ്‌ക്കരിക്കാനും ആവശ്യമുള്ളപ്പോൾ നീക്കം ചെയ്യാനും സാധിക്കും.
“ഈ സഹകരണത്തിലൂടെ ജിയോ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ താരിഫ് പ്ലാനുകൾ പുതുക്കുന്ന രീതിയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യുപിഐ ഓട്ടോപേയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ആവർത്തിച്ചുള്ള പേയ്‌മെന്റ് നടപടികൾ എളുപ്പമാക്കാനാണ് ഞങ്ങളുടെ പരിശ്രമം," എൻപിസിഐ ഉൽപ്പന്നങ്ങളുടെ ചീഫ് കുനാൽ കലാവതിയ പറഞ്ഞു. ജിയോ ഉപയോക്താക്കൾക്ക് ഇനി തങ്ങളുടെ റീചാർജ് പുതുക്കൽ തീയതിയോ ബിൽ പേയ്‌മെന്റ് തീയതിയോ ഓർത്തിരിക്കേണ്ടതില്ലെന്നും ജിയോ ഡയറക്ടർ കിരൺ തോമസ് പറഞ്ഞു.
advertisement
Also Read- Honor Magic V | ഹോണറിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു; സവിശേഷതകൾ അറിയാം
ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 4ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ 2021 തുടക്കത്തിൽ 4ജി നെറ്റ്‌വർക്ക് (4G Network) 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിച്ചപ്പോൾ ജിയോ ഈ പ്രതിബദ്ധത നിറവേറ്റി സംസ്ഥാനത്തിലുടനീളം 14000ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക് സേവനദാതാവായി മാറി.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ 2021 ഒക്ടോബറിൽ 17.6 ലക്ഷം മൊബൈൽ വരിക്കാരെ നേടിയിരുന്നു. എന്നാൽ ഇതേ സമയം വിപണിയിലെ എതിരാളികളായ ഭാരതി എയർടെല്ലിനും (Bharti Airtel) വോഡഫോൺ ഐഡിയയ്ക്കും (Vi) ആകെ നഷ്ടപ്പെട്ടത് 14.5 ലക്ഷം ഉപയോക്താക്കളെയാണ്. ഭാരതി എയർടെല്ലിന് ഒക്ടോബറിൽ 4.89 ലക്ഷം മൊബൈൽ ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് ഇക്കാലയളവിൽ 9.64 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.
Also Read- സ്ത്രീശക്തി SS-295 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ സ്മാർട്‌ഫോൺ ആയ ജിയോഫോൺ നെക്‌സ്റ്റ് ഇപ്പോൾ രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ റിലയൻസ് ഡിജിറ്റലിൽ ലഭ്യമാണ്.
