TRENDING:

ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു

Last Updated:

ജയ്പുരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വൺ ടച്ച് ആപ്പ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ആപ്പ് രണ്ട് ആഴ്ചയ്ക്കിടെ 10 ലക്ഷം പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അതിർത്തി പ്രശ്നം രൂക്ഷമായതോടെ ചൈനയ്ക്കെതിരായ ബഹിഷ്ക്കരണ ആഹ്വാനം സോഷ്യൽമീഡിയയിൽ വർദ്ധിച്ചുവരുന്നു. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന പ്രചാരണമാണ് കൂടുതലും.
advertisement

അതിന് പിന്നാലെയാണ് 'റിമൂവ് ചൈന ആപ്സ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഹിറ്റായി മാറിയത്. ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചൈനീസ് ആപ്പുകൾ കണ്ടെത്തി അൺഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദേശം നൽകുകയാണ് ഈ ആപ്പിന്‍റെ രീതി. ജയ്പുരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വൺ ടച്ച് ആപ്പ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ആപ്പ് രണ്ട് ആഴ്ചയ്ക്കിടെ 10 ലക്ഷം പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.

'റിമൂവ് ചൈന ആപ്സ്' നിലവിൽ ആൻഡ്രോയ്ഡിൽ മാത്രമാണ് ലഭ്യമാകുന്നത്. 3.5MB വലുപ്പമുള്ള ഈ ആപ്പ് സൌജന്യമായി ഡൗൺലോഡുചെയ്യാനാകും. നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാളുചെയ്‌തിരിക്കുന്ന ചൈനീസ് അപ്ലിക്കേഷനുകൾ കണ്ടെത്താൻ 'ഇപ്പോൾ സ്‌കാൻ ചെയ്യുക' ബട്ടൺ മതിയാകും. ഈ ആപ്പിലുള്ള ബിൻ ഐക്കണിൽ ടാപ്പുചെയ്തുകൊണ്ട് നിങ്ങൾക്ക് ചൈനീസ് അപ്ലിക്കേഷനുകൾ ഇല്ലാതാക്കാൻ കഴിയും.

advertisement

TRENDING:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]ഉത്ര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പാമ്പിനെ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച് [NEWS]

advertisement

രണ്ടാഴ്ച മുമ്പ് മാത്രം ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ഈ ആപ്പിന് ഇതിനോടകം വലിയതോതിലുള്ള ജനപ്രിയത കൈവരിക്കാനായി. നിലവിൽ 4.8 ആണ് ഈ ആപ്പിന്‍റെ റേറ്റിങ്ങ്. വൈകാതെ ഇത് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ഉൾപ്പടെ ലഭ്യമാക്കുമെന്നും ഡെവലപ്പർമാർ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു
Open in App
Home
Video
Impact Shorts
Web Stories