HOME /NEWS /Life / ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന

ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന

വൈറലായി ഉമയും ഭാമയും

വൈറലായി ഉമയും ഭാമയും

ഭാമ സരസ്വതിയെന്ന ഒന്നര വയസുകാരിയുടെ കളിക്കൂട്ടുകാരിയാണ് ഉമാദേവിയെന്ന ആന

  • Share this:

    തിരുവനന്തപുരം: കുഞ്ഞിക്കാലുകൾ കൊണ്ട് വെള്ളം തെറിപ്പിച്ച് പുഞ്ചിരിയോടെ വരുന്ന ഭാമക്കുട്ടിക്ക് പിന്നാലെ അവളുമുണ്ടാകും. ഉമാദേവിയെന്ന ഇമ്മിണി ബല്യൊരു ആന. ഭാമ സരസ്വതി എന്ന ഒന്നര വയസുകാരി പിച്ചവെച്ച് നടന്നതു മുതൽ കാണുന്നതാണ് അവളുടെ പ്രിയപ്പെട്ട ഉമയെ. ഉമയ്ക്ക് പ്രിയപ്പെട്ട ബിസ്‌ക്കറ്റും പഴവുമൊക്കെ കരുതിയാണ് ഭാമയുടെ പോക്ക്. ആനപ്രേമിയായ അച്ഛൻ കൊഞ്ചിറവിള ഉമാ മഹേശ്വര മഠത്തിൽ കെ മഹേഷാണ് മകളുടെ ആന ചങ്ങാത്തത്തിന് പുറകിൽ.

    തിരുവന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ മഹേഷ് എട്ടു വർഷം മുമ്പാണ് പിടിയാനയെ സ്വന്തമാക്കിയത്. കോട്ടയം പൂഞ്ഞാറിൽ നിന്നാണ് ഉമയുടെ വരവ്. ആദ്യമൊക്കെ മകളെ ആനയുടെ അടുത്ത് കൊണ്ടു പോകുന്നതിൽ ഭയമുണ്ടായിരുന്നെന്ന് അമ്മ ദേവിക മഹേഷ് പറയുന്നു. എന്നാൽ പിന്നീടത് മാറി. വെള്ളത്തിൽ കളിക്കാനാണ് ഇരുവർക്കും പ്രിയമെന്നും ദേവിക പറഞ്ഞു

    TRENDING:മുൻകരുതൽ പ്രധാനം; ഇപ്പോൾ വേണ്ടത് സാമ്പത്തിക നില വീണ്ടെടുക്കൽ: പ്രധാനമന്ത്രി [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]'നിശബ്ദതയും കുറ്റകൃത്യമാണ്'; ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ നെറ്റ്ഫ്ലിക്സ് [NEWS]

    പാപ്പാൻ കുട്ടനും മകൻ ശ്രീക്കുട്ടനുമാണ് ഉമയെ ഇത്ര മെരുക്കിയെടുത്തത്.

    സോഷ്യൽ മീഡിയകളിൽ വീഡിയോ വൈറലായതോടെ ഇരുവരുമിപ്പോൾ നാട്ടിലെ താരങ്ങളാണ്. സിനിമാ നടി പ്രവീണ ഉൾപ്പെടെയുള്ളവർ ഇവരെ കാണാനെത്തുന്നുണ്ട്.

    First published:

    Tags: TikTok star, TikTok video