Also Read-മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജിവച്ചു
ജനുവരി ഒന്ന് മുതലായിരിക്കും മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യാ ദേവനാഥൻ ചുമത ഏൽക്കുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിൽ സിംഗപ്പൂരിൽ താമസിക്കുന്ന സന്ധ്യ ദേവനാഥൻ മെറ്റ ഇന്ത്യയുടെ മേധാവിയായി സ്ഥാനേൽക്കുന്നതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായിരുന്നു അജിത് മോഹൻ രാജിവെച്ചതിനെ തുടർന്ന് മെറ്റാ ഇന്ത്യയുടെ ഡയറക്ടറും പാർട്ണർഷിപ്പ് മേധാവിയുമായ മനീഷ് ചോപ്രയാണ് താൽക്കാലികമായി ആ സ്ഥാനം ഏറ്റെടുത്തിരുന്നത്
advertisement
മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായ സന്ധ്യ ദേവനാഥനെ കുറിച്ച് അറിയേണ്ടതെല്ലാം :
1. സന്ധ്യ ദേവനാഥൻ 2016 ജനുവരിയിൽ ആണ് മെറ്റയിൽ (അന്ന് ഫേസ്ബുക്ക് ആയിരുന്നു) എത്തുന്നത്. സിംഗപ്പൂരിൽ സിഇഎ- ഇകൊമേഴ്‌സ്, ട്രാവൽ, ഫിൻസെർവിന്റെ ഗ്രൂപ്പ് ഡയറക്ടറായിട്ടാണ് ആദ്യം സേവനം അനുഷ്ഠിച്ചത് . ഓഗസ്റ്റിൽ, അവർ സിംഗപ്പൂർ യൂണിറ്റിന്റെ മാനേജിങ് ഡയറക്ടറും വിയറ്റ്നാമിലെ യൂണിറ്റിന്റെ ബിസിനസ് ഹെഡുമായി.
2. ഏഷ്യ-പസഫിക് മേഖലയിലെ ഗെയിമിംഗിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് സന്ധ്യ ദേവനാഥൻ. 2020 ഏപ്രിലിലാണ് അവർ ഈ സ്ഥാനം ഏറ്റെടുക്കുന്നത്.
3. സന്ധ്യ ദേവനാഥൻ നിരവധി സംഘടനകളുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പെപ്പർ ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പ്, നാഷണൽ ലൈബ്രറി ബോർഡ് (സിംഗപ്പൂർ), സിംഗപ്പൂർ മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിംഗപ്പൂർ), വിമൻസ് ഫോറം ഫോർ ദി ഇക്കണോമി ആൻഡ് സൊസൈറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
4. സിറ്റി ഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നീ സ്ഥാപനങ്ങളിൽ മെറ്റയിൽ എത്തും മുമ്പ് പ്രവർത്തിച്ചിരുന്നു. 2000 മെയ് മുതൽ 2009 ഡിസംബർ വരെ സിറ്റി ഗ്രൂപ്പിൽ പ്രവർത്തിച്ച സന്ധ്യ ദേവനാഥൻ ഇവിടെ വിവിധ തസ്തികളിൽ ജോലി ചെയ്തു. അതേസമയം സ്റ്റാൻഡേർഡ് ചാർട്ടേഡിൽ 2009 ഡിസംബർ മുതൽ 2015 ഡിസംബർ വരെ ആണ് സേവനം അനുഷ്ഠിച്ചത്.
5. ആന്ധ്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ (1994-1998) സന്ധ്യ ദേവനാഥൻ തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് (1998-2000) എംബിഎയും എടുത്തു. 2014ൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പോയി ഒരു ലീഡർഷിപ്പ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.