മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജിവച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
മെറ്റയിൽ നിന്ന് രാജിവെച്ച് സ്നാപ് ചാറ്റിലേക്ക് ചുവടുമാറുന്നുവെന്നാണ് റിപ്പോർട്ടുകൾ
മെറ്റ (ഫെയ്സ്ബുക്ക്) ഇന്ത്യ മേധാവി അജിത് മോഹൻ രാജിവെച്ചു. മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായിരുന്നു അജിത് മോഹൻ. അപ്രതീക്ഷിതമായുള്ള അജിത് മോഹന്റെ രാജിയുടെ കാരണം വ്യക്തമല്ല. ഇന്ന് മുതൽ മെറ്റ മേധാവിയായി അദ്ദേഹം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
2017 ലാണ് അജിത് മോഹൻ ഫെയ്സ്ബുക്കിൽ പ്രവേശിക്കുന്നത്. 2019 ൽ ഉമംഗ് ബേദി മാനേജിങ് ഡയറർക്ടർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ അജിത് ആ ചുമതല ഏറ്റെടുത്തു. പിന്നീടാണ് ഫെയ്സ്ബുക്ക് മെറ്റ എന്ന് റീ ബ്രാൻഡ് ചെയ്തത്.
അജിത് മോഹന്റെ രാജി മെറ്റ ഗ്ലോബൽ ബിസിനസ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ സ്ഥിരീകരിച്ചു. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരത്തിനായി മെറ്റയിലെ തന്റെ ജോലിയിൽ നിന്ന് മാറാൻ അജിത് തീരുമാനിച്ചുവെന്നാണ് നിക്കോള മെൻഡൽസന്റെ പ്രസ്താവനയിൽ പറയുന്നത്.
advertisement
ഫെയ്സ്ബുക്കിൽ ചേരുന്നതിന് മുമ്പ് നാല് വർഷം സ്റ്റാർ ഇന്ത്യയുടെ സിഇഒ ആയിരുന്നു അജിത്. ഇതാണ് പിന്നീട് ഡിസ്നി പ്ലസ് ആയി റീബ്രാൻഡ് ചെയ്തത്.
അതേസമയം, മെറ്റയിൽ നിന്ന് സേവനം അവസാനിപ്പിച്ച് സ്നാപ് ചാറ്റിൽ അജിത് മോഹൻ ചേരുമെന്നാണ് വാർത്തകൾ വരുന്നത്. ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 9:54 PM IST