ജൈവ വൈവിധ്യം നിരവധി വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ജീവി വർഗ്ഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാൻ ഇമോജികൾക്ക് സാധിക്കുമെന്നാണ് പറയുന്നത്.
Gmail തുറക്കാറില്ലേ? ഡിസംബർ 1 മുതൽ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ ഗൂഗിൾ
ഒരുപക്ഷേ ജൈവ വൈവിധ്യം സംരക്ഷണത്തിൽ ഇമോജികൾക്ക് എന്ത് പ്രാധാന്യം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷെ ഈ ഓൺലൈൻ ലോകത്ത് ഇമോജികൾ വഴിയും ആളുകൾക്ക് ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് അവബോധം നൽകാൻ സാധിക്കുമെന്ന് ഗവേഷകരായ സ്റ്റേഫാനോ മമ്മോളയും, മാറ്റിയ ഫലസ്ച്ചിയും, ജന്റൈൽ ഫ്രാൻകെസ്സ്കോ ഫിസറ്റോളയും അഭിപ്രായപ്പെടുന്നു.
advertisement
ആധാര്‍ പിവിസി കാര്‍ഡ്; ഇ-ആധാറില്‍ നിന്നുള്ള വ്യത്യാസമെന്ത്?
ഇമോജിപീഡിയ (Emojipedia) യിൽ ലഭ്യമായ മൃഗങ്ങളുമായും പ്രകൃതിയുമായും ബന്ധമുള്ള ഇമോജികളുടെ പഠനത്തിലൂടെയാണ് ഈ കാര്യങ്ങൾ ഇവർ പങ്കുവച്ചത്. മൃഗങ്ങളുടെ ഇമോജികളുടെ 76 ശതമാനവും സസ്തനികളും പക്ഷികളും, ഉരഗങ്ങളും, ഉഭയ ജീവികളുമാണ്. 20,000 ഓളം പ്ലാറ്റിഹെൽമിന്തുകളെയും (Platyhelminth) അത്രയും തന്നെ നെമറ്റോഡുകളെയും ( Nematode) കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്ക്കും മതിയായ പ്രാധാന്യം ഇമോജികൾക്കിടയിൽ ലഭ്യമാകുന്നില്ലെന്ന് ഗവേഷകർ പറയുന്നു.
എന്നിരുന്നാലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ചില ജീവി വർഗങ്ങൾക്ക് ഇമോജികളിൽ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മണ്ണിരയെ പ്രതിനിധീകരിക്കുന്ന വേം ( Worm) ഇമോജിയിലൂടെ അനെലിഡുകൾക്കും (Annelids) മറ്റും പ്രാധാന്യം ലഭിച്ചുവെന്നും ഗവേഷകർ പറയുന്നു.