ആധാര്‍ പിവിസി കാര്‍ഡ്; ഇ-ആധാറില്‍ നിന്നുള്ള വ്യത്യാസമെന്ത്?

Last Updated:

എങ്ങനെയാണ് ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കുക?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി അഥവാ യുഐഡിഎഐ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ആധാര്‍. വിവിധ രൂപത്തിലുള്ള ആധാര്‍ ഇന്ന് ലഭ്യമാണ്. ആധാര്‍ ലെറ്റര്‍, ആധാര്‍ പിവിസി കാര്‍ഡ്, ഇ-ആധാര്‍, എംആധാര്‍ എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ആധാർ കാർഡുകൾ. ഇവയ്‌ക്കെല്ലാം നിയമപരമായി സ്വീകാര്യതയുമുണ്ട്.
ആധാര്‍ പിവിസി കാര്‍ഡ്
വാലറ്റ് വലുപ്പത്തിലുള്ള ആധാര്‍ കാര്‍ഡാണ് ആധാര്‍ പിവിസി കാര്‍ഡ്. വ്യക്തികള്‍ക്ക് എപ്പോഴും കൈവശം വെയ്ക്കാന്‍ കഴിയുന്ന മാതൃകയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇ-ആധാറിന്റെ മറ്റൊരു പതിപ്പാണ് ആധാര്‍ പിവിസി കാര്‍ഡ്. ഡിജിറ്റല്‍ ഒപ്പോട് കൂടിയ ക്യൂആര്‍ കോഡും ഫോട്ടോയും ഉള്‍പ്പെടുത്തിയിരിക്കുന്ന ആധാർ കാര്‍ഡാണിത്. ഓഫ്‌ലൈന്‍ പരിശോധനകള്‍ക്കും ഇവ ഉപയോഗിക്കാനാകും.
എങ്ങനെയാണ് ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കുക?
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ വഴിയോ ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കുമ്പോള്‍ ആധാര്‍ നമ്പര്‍ ആവശ്യമായി വരും. കൂടാതെ ഒരു ചെറിയ ഫീസും ഇതിനായി അടയ്‌ക്കേണ്ടി വരും. അപേക്ഷിക്കുന്ന വ്യക്തിയ്ക്ക് രജിസ്റ്റർ ചെയ്ത ഒരു മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ഉണ്ടായിരിക്കണം.
advertisement
ഇതിലേക്കാണ് നിങ്ങള്‍ക്ക് ഒടിപി ലഭിക്കുക. അപേക്ഷ നല്‍കി അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളില്‍ നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് പിവിസി ആധാര്‍ കാര്‍ഡ് ലഭ്യമാകുന്നതാണ്. ആധാര്‍ നമ്പര്‍, ഫോട്ടോ, എന്നിവ ആധാര്‍ പിവിസി കാര്‍ഡിലും ഉണ്ടായിരിക്കും. കൂടാതെ ഒരു ക്യൂആര്‍ കോഡും ഇവയിലുണ്ടായിരിക്കും.
ആധാര്‍ പിവിസി കാര്‍ഡുകളിലെ മറ്റ് സുരക്ഷാ ഫീച്ചേഴ്‌സ് എന്തൊക്കെ?
1. ടാംപര്‍ പ്രൂഫ് ക്യൂആര്‍ കോഡ്,
2. ഹോളോഗ്രാം,
3. മൈക്രോ ടെക്സ്റ്റ്,
4. ഗോസ്റ്റ് ഇമേജ്,
5. ഇഷ്യു ചെയ്ത തീയതി, പ്രിന്റ് ചെയ്ത തീയതി,
advertisement
6. എംബോസ്ഡ് ആധാര്‍ ലോഗോ.
50 രൂപയാണ് പിവിസി ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനായി നൽകേണ്ട ഫീസ്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആധാര്‍ പിവിസി കാര്‍ഡ്; ഇ-ആധാറില്‍ നിന്നുള്ള വ്യത്യാസമെന്ത്?
Next Article
advertisement
മോഹൻലാലിനൊപ്പം 'കൊണ്ടാട്ടം' ആടിപ്പാടിയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ഇനി കമൽ ഹാസനൊപ്പം
മോഹൻലാലിനൊപ്പം 'കൊണ്ടാട്ടം' ആടിപ്പാടിയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ഇനി കമൽ ഹാസനൊപ്പം
  • ജേക്സ് ബിജോയ് തന്റെ 75-ാമത് ചിത്രത്തിന്റെ സംഗീത സംവിധാനം കമൽ ഹാസൻ നായകനായ ചിത്രത്തിനായി.

  • മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ജേക്സ് ബിജോയ്, കമൽ ഹാസൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.

  • പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം.

View All
advertisement