TRENDING:

Meta| മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; രണ്ടാംഘട്ടത്തിൽ 10,000 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

Last Updated:

കഴിഞ്ഞ നവംബറില്‍ 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ എന്ന് റിപ്പോർട്ട്. രണ്ടാംഘട്ടത്തിൽ 10,000 പേർക്ക് ജോലി നഷ്ടമായേക്കും. കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനിടയിൽ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന ആദ്യത്തെ വലിയ സ്ഥാപനമാണ് മെറ്റ. കഴിഞ്ഞ നവംബറില്‍ 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
advertisement

പുതിയ സാമ്പത്തിക യാഥാർത്ഥ്യം വർഷങ്ങളോളം തുടർന്നേക്കുമെന്നും അതിനാൽ സ്വയം തയ്യാറായിരിക്കണമെന്നാണ് മാർക്ക് സുക്കർബർഗ് ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നത്.

Also Read- അമേരിക്കയിൽ സിലിക്കൺ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചർ ബാങ്കും തകർന്നതെന്തുകൊണ്ട് ?

“ഈ പുതിയ സാമ്പത്തിക യാഥാർത്ഥ്യം വർഷങ്ങളോളം തുടരാനുള്ള സാധ്യതയ്ക്കായി നാം സ്വയം തയ്യാറാകണമെന്ന് ഞാൻ കരുതുന്നു,” ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

Also Read- സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്കു കാരണമെന്ത്? 2008ലെ വാഷിങ്ടൺ മ്യൂച്വലിന്റെ പതനത്തിനു സമാനമാകുമോ?

advertisement

വർദ്ധിച്ചുവരുന്ന പലിശനിരക്ക് കാരണം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ അമേരിക്കയിലുടനീളം കോർപ്പറേറ്റ് മേഖലയിൽ വൻതോതിലുള്ള ജോലി വെട്ടിക്കുറയ്ക്കലിന് കാരണമായിട്ടുണ്ട്. ഗോൾഡ്മാൻ സാച്ച്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ വാൾസ്ട്രീറ്റ് ബാങ്കുകൾ മുതൽ ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ടെക് സ്ഥാപനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

വിര്‍ച്വല്‍ റിയാലിറ്റി വ്യവസായത്തിലേക്കുള്ള അതിഭീമമായ നിക്ഷേപവും ഫേസ്ബുക്കില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായതും കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലെത്തിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Meta| മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; രണ്ടാംഘട്ടത്തിൽ 10,000 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories