Also read-Jio | ഐഫോണ്‍ 15 വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? പുതിയ ജിയോ ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫര്‍
ടെക്നോളജിയുടെ കാര്യത്തിൽ എന്നും അപ്ഡേറ്റാകുന്ന താരമാണ് മെഗസ്റ്റാർ മമ്മൂട്ടി. ഇത്തവണയും അതിനു മാറ്റമില്ല. പുതിയ ഐഫോൺ വിപണിയിൽ എത്തിച്ച ആദ്യ ദിവസം തന്നെ മമ്മൂട്ടി ഫോൺ സ്വന്തമാക്കിയിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ മാക്സ് സ്വന്തമാക്കിയ വാർത്തയും വൈറലായിരുന്നു. താരം ഐഫോൺ സ്വന്തമാക്കുന്ന ചിത്രം മൊബൈൽ കിംഗ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ചിട്ടുണ്ട്. ട്രെൻഡിന് ഒപ്പം ട്രെൻഡിംഗ് തുടക്കം മൊബൈൽ കിംഗ്സിന്റെ ആദ്യ ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ് ഫോണിന്റഎ വിൽപന ശ്രീ മമ്മൂട്ടിക്ക് നൽകിക്കൊണ്ട് ആരംഭിച്ചിരിക്കുന്നു എന്നാണ് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.
ഇത് കൂടാതെ ജനപ്രിയ താരം ദിലീപും ഏറ്റവും പുതിയ മോഡൽ ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കിയ ചിത്രം പങ്കുവച്ചിരുന്നു. 15 പ്രോ മാക്സ് മോഡൽ തന്നെയാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ ചിത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടൻ മാധവനും സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചു. എക്‌സിൽ ഫോണിന്റെ ചിത്രം പങ്കുവച്ചാണ് മാധവൻ എത്തിയത്.
ഇതിനു പുറമെ റിതേഷ് ദേശ്മുഖ്, റൺവീർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളു ആദ്യദിനം തന്നെ ഐഫോൺ സ്വന്തമാക്കിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.